കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട്ട് പത്ത് കോടി രൂപയുടെ തിമിംഗല ഛർദ്ദി പിടികൂടിയ കേസിൽ പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി.കൊവ്വൽ പള്ളി കടവത്ത് വീട്ടിൽ കെ.വി.
നിഷാന്ത്. ,41, മുറിയനാവി മാടമ്പില്ലത്ത്
സിദ്ദിഖ് 31. കള്ളാർകൊട്ടോടിയിലെ നമ്പ്യാർ കാവിൽ പി.
ദിവാകരൻ 45 എന്നിവർ സമർപ്പിച്ച ജാമ്യാപേക്ഷയാണ് ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഒന്ന് കോടതി തള്ളിയത്.
മൂന്ന് പ്രതികളെയും കോടതി റിമാൻ്റ് ചെയ്ത് ജില്ലാ ജയിലിൽ കഴിയുകയാണ്. മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതോടെ പ്രതികൾ ജില്ലാ കോടതിയിൽ നിന്നും ജാമ്യം നേടാൻ ശ്രമം ആരംഭിച്ചു.തിമിംഗല ഛർദ്ദി കേസന്വേഷണത്തിന് നേതൃത്വം നൽകുന്ന കാഞ്ഞങ്ങാട് ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ കെ.അഷറഫ് പ്രതികൾക്ക് ജാമ്യം നൽകുന്നതിനെ എതിർത്ത് ജില്ലാ കോടതിയിൽ റിപ്പോർട്ട് നൽകി.നേരത്തെ കോടതി
കസ്റ്റഡിയിൽ വിട്ട പ്രതികളെ
കാഞ്ഞങ്ങാട് ഫോറസ്റ്റ് റെയിഞ്ച് ഓഫീസിലെത്തിച്ച് ചോദ്യം ചെയ്തിരുന്നു. ഒരു മാസം മുൻപ് കോട്ടച്ചേരിയിലെ ലോഡ്ജ് മുറിയിൽ നിന്നാണ്
പോലിസ് തിമിംഗല ഛർദ്ദിയുമായി പ്രതികളെ
പിടികൂടിയത്. കേസ് വനപാലകർക്ക് കൈമാറുകയായിരുന്നു.
ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം കോടതിക്ക് പോലീസ് കൈമാറിയ
മിംഗല ഛർദ്ദി യിൽ നിന്നും കോടതി അനുമതിയോട് കൂടി വനപാലകർ സാമ്പിൾ ശേഖരിച്ച് പരിശോധനക്കയച്ചു.
തിരുവനന്തപുരംരാജീവ് ഗാന്ധി സെൻ്റർ ഫോർ ബയോടെക്നോളജി
ലേക്കാണ്
വിദഗ്ധ പരിശോധനക്കായി തിമിംഗല ഛർദ്ദിയുടെ സാമ്പിൾ അയച്ചിരിക്കുന്നത്.ഇതിൻ്റെ പരിശോധനാ ഫലം കാത്ത് കഴിയുകയാണ് അന്വേഷണ സംഘം.
പ്രതികളെ ചോദ്യം ചെയ്ത് തെളിവ് ശേഖരണത്തിനായി അന്വേഷണ സംഘം നടത്തിയ ശ്രമം വിജയത്തിലെത്തിയിട്ടില്ല.
തിമിംഗ് ഛർദ്ദിയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമമാണ് വിജയം കാണാത്തത്
പി ടിയിലായ ദിവാകരൻ ഇടനിലക്കാരനും മറ്റുള്ളവർ സാധനം കൊണ്ട് വന്നവരാണെന്ന് വ്യക്തമായിരുന്നു.
കർണാടക പുത്തുരിൽ നിന്ന് കൊണ്ട് വന്നെന്നാണ് പ്രതികൾ നേരത്തെ സമ്മതിച്ചിരുന്നുവെങ്കിലും യഥാർഥ ഉറവിടം കണ്ടെത്താനായില്ല
0 Comments