കാഞ്ഞങ്ങാട് യാത്രക്കിടെ റെയിൽവേ ടിക്കറ്റ് ചെക്കിങ് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്ത അധ്യാപകനെ കണ്ടെത്താൻ വ്യാപക റെയ്ഡ് കണ്ണൂർ ഡിപ്പോയിലെ ഉദ്യോഗസ്ഥൻ കോഴിക്കോട് സ്വദേശി ഷൈജു വിജയ് 41 യെ മർദ്ദിച്ച കേസിലെ പ്രതിയായ ജയപ്രസാദിനെ 47കണ്ടെത്താനാണ് റെയിൽവെ പോലീസ് തിരച്ചിൽ നടത്തിയത്. അധ്യാപകൻ്റെ കയ്യൂരിലെ വീട്ടിലും കയ്യൂരിലെ ആറോളം സ്ഥലങ്ങളിലും പുലർച്ചെ തിരച്ചിൽ നടത്തി ജയപ്രസാദ് ജോലിചെയ്യുന്ന കുമ്പള യിലെ സ്കൂളിലും പൊലീസെത്തി വ്യാപക തിരച്ചിൽ നടത്തിയെങ്കിലും അധ്യാപകനെ കണ്ടെത്താനായില്ലെന്ന് പൊലീസ് പറഞ്ഞു കഴിഞ്ഞ 20നാണ് കേസിനാസ്പദമായ സംഭവം കാസർഗോഡ് നിന്നും മാവേലി എക്സ്പ്രസിൽ വരികയായിരുന്നു അധ്യാപകൻ വൈകിട്ട് 6 45 ട്രെയിൻ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ സ്ലീപ്പർ കോച്ചിൽ യാത്രചെയ്യുകയായിരുന്ന ജയ് പ്രസാദിനോട് ഷൈജു ടിക്കറ്റ് ആവശ്യപ്പെട്ടു എന്നാൽ അദ്ദേഹം ടിക്കറ്റ് കാണിക്കാൻ തയ്യാറായില്ലെന്ന് പറയുന്നു പിഴയൊടുക്കാൻ ആവശ്യപ്പെട്ടെങ്കിലും ഇതിനും തയ്യാറായില്ലെന്ന് പോലീസ് പറഞ്ഞു. വാക്ക് തർക്കത്തിനൊടുവിൽ ശുചി മുറിയുടെ വാതിലിൽ ബലമായി പിടിച്ചമർത്തി ഷൈജുവിനെ മർദ്ദിക്കുകയും ട്രെയിൻ നീലേശ്വരത്ത് എത്തിയപ്പോൾ അധ്യാപകൻ ഓടിരക്ഷപ്പെടുകയായിരുന്നു എന്നുമാണ് കേസ് ജയ പ്രസാദിനെതിരെ കാസർഗോഡ് റെയിൽവേ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത് റെയിൽവേ എസ് ഐ ടി. എൻ മോഹനൻ്റെ നേതൃത്വത്തിലാണ് പുലർച്ചെ മൂന്നു മണിയോടെ വിവിധ സ്ഥലങ്ങളിൽ റെയ്ഡ് നടത്തിയത് അധ്യാപകനെ കണ്ടെത്താൻ പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട് ഇത് സംബന്ധിച്ച് ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് വിവരം നൽകിയതായി പോലീസ് ഉത്തരമലബാറിനോട്പറഞ്ഞു അധ്യാപകനൊപ്പം തിരിച്ചറിഞ്ഞിട്ടില്ലാത്ത മറ്റ് രണ്ട് പേർ കൂടി ഉണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു
0 Comments