കാഞ്ഞങ്ങാട്:അലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻ്റ് പരിസരത്ത് നിന്നും കാണാതായ 13 വയസുകാരി എവിടെ, ഹൊസ്ദുർഗ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
ബലൂൺ വില്പനക്കായി എത്തിയ രാജസ്ഥാൻ സ്വദേശികളുടെ സംഘത്തിലെ ലക്ഷ്മിയെന്ന പെൺകുട്ടിയെയാണ് കാണാതായത്.
അലാമിപ്പള്ളിപുതിയ ബസ്റ്റാൻഡ് പരിസരത്തു നിന്നും ഇന്നലെ വൈകീട്ട്
3 മണിയോടെ കാണാതാവുകയായിരുന്നു. കുട്ടിയെ കണ്ടെത്താനായി ബന്ധുക്കൾ വ്യാപക തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് പോലീസിൽ പരാതി നൽകിയത്.
0 Comments