Ticker

6/recent/ticker-posts

കിണറിൽ വീണ് 45 കാരൻ മരിച്ചു, മൃതദേഹം കണ്ടെത്തിയത് സംശയത്തിൽ ഫയർഫോഴ്സെത്തി കിണർ പരിശോധിച്ചപ്പോൾ

കാഞ്ഞങ്ങാട്: മേലടുക്കത്തെ എം.സി.ജോർജിൻ്റെ മകൻ പ്രസാദ് 45 കിണറിൽ വീണ് മരിച്ചു.ഇന്ന് രാത്രി 9. മണിയോടെയാണ് അപകടം.18 കോൽ താഴ്ചയുള്ള കിണറ്റിൽ അബദ്ധത്തിൽ വീഴുകയായിരുന്നു.കാഞ്ഞങ്ങാട് ഫയർഫോഴ്സ് ഉദ്യോഗസ്ഥരെത്തി മൃതദേഹം പുറത്തെടുത്തു.നടന്ന് പോകുന്നതിനിടെ അബദ്ധത്തിൽ വീഴുകയായിരുന്നു. മൃതദേഹം ജില്ലാശുപത്രി മോർച്ചറിയിൽ. സ്ത്രികൾ കിണറ്റിൽ എന്തോ വീഴുന്ന ശബ്ദം കേട്ട് ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. ഏതോ മൃഗം വീണെനയിരുന്നു ആദ്യം കരുതിയത്.
 കൊളുത്തിട്ട് നോക്കിയപ്പോൾ ലുങ്കി ലഭിച്ചു.തുടർന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ കിണറി ലിറങ്ങി മൃതദേഹം പുറത്തെത്തിക്കുകയായിരുന്നു

Reactions

Post a Comment

0 Comments