കാഞ്ഞങ്ങാട്:ജില്ലയിലെ വിനോദ സഞ്ചാര മേഖലയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന പൊതുമേഖല സ്ഥാപനമായ ബേക്കൽ റിസോർട്ട്സ് ഡെവലപ്പ്മെൻറ് കോർപ്പറേഷന് വേണ്ടി നിർമിക്കുന്ന ഓഫീസ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം രാവിലെ 9.30 ന് പൊതുമരാമത്ത് വിനോദസഞ്ചാര യുവജനകാര്യ വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് നിർവഹിക്കും.
കെട്ടിടം-ബേക്കൽ ടൂറിസം സെന്റർ എന്ന പേരിലാണ് നിർമ്മിക്കുന്നത്.
ശിലാസ്ഥാപന ചടങ്ങിന്റെ ഭാഗമായി സംഘടന സമിതി രൂപീകരിച്ചു.
ബി.ആർ.ഡി.സി, യുടെ കോട്ടക്കുന്ന് ഓഫീസിൽ ചേർന്ന സംഘാടന സമിതി രൂപീകരണ യോഗം സി എച്ച് കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്തു
പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് എം കുമാരൻ അധ്യക്ഷത വഹിച്ചു.
സംഘാടന സമിതി രക്ഷാധികാരികളായി രാജ്മോഹൻ ഉണ്ണിത്താൻ എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, ജില്ലാ കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് എന്നിവരെ തീരുമാനിച്ചു സംഘാടകസമിതി ചെയർമാനായി സി എച്ച് കുഞ്ഞമ്പു എംഎൽഎയും, വൈസ് ചെയർമാൻമാരായി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠൻ, കാഞ്ഞങ്ങാട് മുനിസിപ്പൽ ചെയർപേഴ്സൺ കെ വി സുജാത, പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് എം കുമാരൻ, ഉദുമ പഞ്ചായത്ത് പ്രസിഡന്റ് പി ലക്ഷ്മി, അജാനൂർ പഞ്ചായത്ത് പ്രസിഡന്റ് ടി ശോഭ, ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് സുഫൈജാ അബൂബക്കർ എന്നിവരാണ് കൺവീനർ ബിആർഡിസി എംഡി പി ഷിജിൻ, ജോയിന്റ് കൺവീനർമാർ പള്ളിക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസ്നിൻ വഹാബ്, അജാനൂർ പഞ്ചായത്ത് പ്രസിഡന്റ് കെ സബീഷ്, യുവജനക്ഷേമ ബോർഡ് കോർഡിനേറ്റർ എ വി ശിവപ്രസാദ്, പ്രവാസി സംഘം സംസ്ഥാന വൈസ് പ്രസിഡന്റ്
0 Comments