Ticker

6/recent/ticker-posts

പുഴയിൽ ഒഴുക്കിൽപ്പെട്ട്കാണാതായ രണ്ട് പേരിൽ ഒരാളുടെ മൃതദേഹം കിട്ടി

കാഞ്ഞങ്ങാട്:പുഴയിൽ ഒഴുക്കിൽപ്പെട്ട്
കാണാതായ 
രണ്ട് പേരിൽ ഒരാളുടെ
 മൃതദേഹം രാത്രിയോടെ കണ്ട്കിട്ടി
കരിച്ചേരി പുഴയിൽ
 കുളിക്കാനിറങ്ങി കാണാതായ കൊല്ലം സ്വദേശി ബിജിത്തിൻ്റെ 23
  മുതദേഹമാണ് കണ്ട് കിട്ടിയത്.
തിരുവനന്തപുരം സ്വദേശി രഞ്ജുവിനെ 24 കണ്ടെത്താനായിട്ടില്ല. 
നാട്ടുകാർ ഉൾപ്പെടെ ആറ് യുവാക്കളാണ് കുളിക്കാനിറങ്ങിയത്. കരിച്ചേരി പുഴയുടെ മുനമ്പം ഭാഗത്താണ് കാണാതായത്.ചെന്നൈയിലെ കമ്പനിയിൽ ഒന്നിച്ച് ജോലി ചെയ്യുന്ന ഇവർ കരിച്ചേരിയിലെ സുഹൃത്തിൻ്റെ വീട്ടിലെത്തിയതാണ്. ഫയർഫോഴ്സ് തിരച്ചിൽ തുടരുന്നുമേല്പറമ്പ സി ഐ ടി ഉത്തംദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്കി. 

പുഴയുടെ തുരുത്തിൽ അകപ്പെട്ട കൂടെ ഉണ്ടായിരുന്നവരിൽ രണ്ട് പേരെ നാട്ടുകാരുടെ സഹായത്തോടെ തോണിയിൽ കരക്കെത്തിക്കുകയായിരുന്നു
Reactions

Post a Comment

0 Comments