Ticker

6/recent/ticker-posts

കരിച്ചേരി പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കളെ കാണാതായി

കാഞ്ഞങ്ങാട്:കരിച്ചേരി പുഴയിൽ
 കുളിക്കാനിറങ്ങിയ രണ്ട് 
യുവാക്കളെ കാണാതായി. ഇന്ന് വൈകീട്ടാണ് അപകടം.തിരുവനന്തപുരം സ്വദേശി കടക്കാവൂരിലെ മഞ്ജു 24, കൊല്ലം സ്വദേശി ബിജിത്ത് 23 എന്നിവരെെയാണ് കാണാതായത്.നാട്ടുകാർ ഉൾപ്പെടെ ആറ് യുവാക്കളാണ് കുളിക്കാനിറങ്ങിയത്. കരിച്ചേരി പുഴയുടെ മുനമ്പം ഭാഗത്താണ് കാണാതായത്.ചെന്നൈയിലെ കമ്പനിയിൽ ഒന്നിച്ച് ജോലി ചെയ്യുന്ന ഇവർ കരിച്ചേരിയിലെ സുഹൃത്തിൻ്റെ വീട്ടിലെത്തിയതാണ്. ഫയർഫോഴ്സ് തിരച്ചിലാരംഭിച്ചു.
Reactions

Post a Comment

0 Comments