Ticker

6/recent/ticker-posts

ഹൊസ്ദുർഗ് ഗവ.ഹയർ സെക്കൻ്ററി സ്ക്കൂളിൽ കട തുടങ്ങി, ആദ്യ ദിവസം തന്നെ കച്ചവടം ഗംഭീരം

കാഞ്ഞങ്ങാട്: ആയിരത്തിലേറെ വിദ്യാർത്ഥികൾ പഠിക്കുന്ന ഹൊസ്ദുർഗ് ഗവ.ഹയർ സെക്കൻ്ററി സ്ക്കൂളിനകത്ത് കുട്ടികളുടെ കച്ചവടം ഇന്നലെ ആദ്യ ദിവസം തന്നെ കച്ചവടം പൊടിപൊടിച്ചു.മുതലാളിയോ. തൊഴിലാളി യുമില്ലാത്തതാണ് കച്ചവടം .സ്ക്കൂളിലെ അസംബ്ലി ഹാളിലാണ് കട.പഠനാവശ്യത്തിനു വേണ്ട പെൻസിൽ, പേന, ബുക്ക് ,പേന, കളർ പേന, റബ്ബർ ഉൾപ്പെടെ സാധനങ്ങൾ കടയിലുണ്ട്. ഉടമയോതൊഴിലാളി യുമില്ലാത്തതിനാൽ പണം ഇവിടെയുള്ള പെട്ടിയിലിട്ട ശേഷം വിലക്ക് കണക്കായ സാധനങ്ങളെടുക്കാം. ബാക്കി തുക പെട്ടിയിൽ നിന്നുമെടുക്കാം. തുടക്കമെന്ന നിലയിൽ 2000 രൂപയുടെ സാധനങ്ങളാണ് കടയിൽ വെച്ചത്.406 രൂപയുടെ സാധനങ്ങൾ വിറ്റു പോയി. കളർ പെൻസിൽ തീർന്ന് പോയതിനാൽ കൂടുതൽ സ്റ്റോക്ക് എത്തിക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ് വിദ്യാർത്ഥികൾ ചില സാധനങ്ങൾക്ക് കടയിലുള്ള തി നെക്കാൾ വിലക്കുറവ് സ്ക്കൂളിലെ കടയിലാണെന്ന് വിദ്യാർത്ഥികൾ പറയുന്നു. സ്കൂൾ കുട്ടികൾക്കാവശ്യമായ പാന ഉപകരണങ്ങളുടെ വില പ്രദർശിപ്പിച്ച് ഷോപ്പിലുണ്ട്. 
സ്റ്റുഡൻ്റ് പോലീസിൻ്റെ താണ്ഹോണസ്‌റ്റി ഷോപ്പ് ആശയം. ഇവിടെ 88 വിദ്യാർത്ഥികൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റിലുണ്ട്.ഇവരുടെ ഫണ്ടിൽ നിന്നും പണം കണ്ടെത്തിയാണ് കടയിലേക്കുള്ള സാധനം വാങ്ങിയത്.കുട്ടികളുടെ സത്യസന്ധത പരിപോഷിപ്പിക്കുകയെന്ന ലക്ഷൃം കൂടി പദ്ധതിക്കുണ്ട്. ഇന്നലെ 406 രൂപയുടെ കച്ചവടം നടന്നപ്പോൾ സാധനങ്ങളുടെ വില കിറുകൃത്യമായ സന്തോഷത്തിലാണ് ഇതിന് നേതൃത്വം നൽകുന്ന അധ്യാപികമാർ.കുട്ടികൾ ഇടക്കിടെ കടയിലേക്ക് പോകുന്നത് ഒഴിവാക്കാൻ കൂടി സ്ക്കൂൾ കടകൊണ്ട് സാധിച്ചതായി ഇതിന് നേതൃത്വം നൽകുന്ന അധ്യാപികമാർ പറഞ്ഞു.ഹോണസ്‌റ്റി ഷോപ്പ് സുപ്പറായ സന്തോഷത്തിലാണ് വിദ്യാലയം വരും ദിവസങ്ങളിൽ കച്ചവടം വിഫുലപ്പെടുത്താനുള്ള ആലോചനയിലാണിവർ
. ഹോസ്ദുർഗ്ഗ് എസ്.ഐ കെ.പി. സതീഷ് കട രാവിലെ ഉദ്ഘാടനം ചെയ്തു.
ഹോസ്ദുർഗ്ഗ് ജനമൈത്രി പോലീസ് ഓഫീസർ പ്രമോദ് ,രാജേഷ് മാസ്റ്റർ. ബാബുരാജ്  എന്നിവർ ആശംസ നേർന്നു. സ്കൂൾ ഹെഡ്മാസ്റ്റർ പി.ഗംഗാധരൻ പിടിഎ പ്രസിഡൻ്റ് സന്തോഷ് കുശാൽ നഗർ .   പ്രിൻസിപ്പാൾ ഡോ :എ വി സുരേഷ് ബാബു, ജനമൈത്രി പോലീസ് ഓഫീസർ  പ്രമോദ്, സീനിയർ അസിസ്റ്റൻറ്  രാജേഷ് ഒ, സ്റ്റാഫ്‌ സെക്രട്ടറി ബാബുരാജ്എന്നിവർ ആശംസകൾ അറിയി ച്ചു.അധ്യാപകരായ  സിന്ധു ടി ടി വി, വഹീദത് ടി എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.  

പടം :
ഹൊസ്ദുർഗ് ഗവ.ഹയർ സെക്കൻ്ററി സ്ക്കൂളിലെ കട എസ് ഐ കെ.പി.സതിഷ് ഉദ്ഘാടനം ചെയ്യുന്നു

Reactions

Post a Comment

0 Comments