കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട്ടെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തി നഗരത്തിനു സമീപത്തെ ഒരു ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയെയാണ് ഇന്ന് കണ്ണൂരിൽ കണ്ടെത്തിയത് പാണത്തൂർ സ്വദേശിയായ അജാനൂർഇഖ്ബാൽ നഗറിൽ താമസിക്കുന്ന റഹ്മാനാണ് കുട്ടിയെ സംശയത്തിൽ പ്ലാറ്റ്ഫോമിൽ കണ്ടത് ചോദ്യം ചെയ്തപ്പോൾ പരസ്പര വിരുദ്ധമായ മറുപടിയായിരുന്നു ലഭിച്ചത് സംശയംതോന്നിയ റഹ്മാൻ വിവരം വാട്സ്ആപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്തു.അപ്പോൾ മാത്രമാണ് കുട്ടിയെ കാണാതായ വിവരം വീട്ടുകാർ അറിഞ്ഞത്. കണ്ണൂരിൽ ഒരു ബന്ധുവീട്ടിലേക്ക് പോവുകയാണെന്നാണ് കുട്ടി ആദ്യം പറഞ്ഞത് കൂടുതൽ ചോദ്യം ചെയ്തപ്പോൾ തലമുടി ഇല്ലാത്ത ഒരാൾ ട്രെയിൻ വഴി കാഞ്ഞങ്ങാട് നിന്നും കൂട്ടിക്കൊണ്ടു വന്നതാണെന്ന് പറഞ്ഞു വിവരമറിഞ്ഞ് കണ്ണൂർ റെയിൽവേ പോലീസും കണ്ണൂർ ചൈൽഡ്‌ലൈൻ ഉദ്യോഗസ്ഥരും റെയിൽവേ സ്റ്റേഷനിലെത്തി കുട്ടിയിൽ നിന്നും വിശദമായി വിവരമറിയാൻ ശ്രമിച്ചു.
കാഞ്ഞങ്ങാട്ടെ ഒരു ട്യൂഷൻ സെൻററി ലേക്ക് വീട്ടിൽ നിന്ന താണ്കുട്ടി. ബാഗും സ്കൂൾ പുസ്തകവും കുട്ടിയുടെ പക്കൽ ഉണ്ടായിരുന്നു ചൈൽഡ് ലൈൻ ഉദ്യോഗസ്ഥൻ അഡ്വ ഹംസ കുട്ടിയും ആർപിഎഫ് ഉദ്യോഗസ്ഥൻ പി.വി.സഞ്ജയും കുട്ടിയുടെ അടുത്തെത്തി. കണ്ണൂരിലെത്തിയ രക്ഷിതാക്കളെ കുട്ടിയെഏൽപ്പിച്ചു ചൈൽഡ് ലൈൻ അന്വേഷണം നടത്തുന്നുണ്ട്
പടം'.കുട്ടി കണ്ണൂർ റെയിൽവെ പോലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥർക്കാെപ്പം
0 Comments