അമ്പലത്തറ: അനുദിനം വർദ്ധിച്ച് വരുന്ന കഞ്ചാവ് മയക്കുമരുന്ന് ഉപയോഗത്തിനും വിൽപ്പനക്കുമെതിരെ കർശന തീരുമാനങ്ങളുമായി പാറപ്പള്ളി മുസ്ലിം ജമാഅത്ത് രംഗത്ത് വന്നു.ഇതുമായി ബന്ധപ്പെട്ട് കേസിൽ അകപ്പെട്ട ജമാഅത്ത് അംഗത്തെ ജമാഅത്തിൽ നിന്ന് സസ്പെൻ്റ് ചെയ്തു.
മൂന്നാം മൈൽ സ്വദേശിയായ യുവാവിനെയാണ് സസ്പെൻ്റ് ചെയ്തത്.
രണ്ട് പ്രാവശ്യമാണ് കഞ്ചാവുമായി യുവാവിനെ പോലീസ് പിടികൂടിയത്. ജമാഅത്ത് പരിധിയിൽ മയക്ക് മരുന്ന് മാഫിയകൾ അനുദിനം വർദ്ധിച്ച് വരുന്നുണ്ട്. ഇത്തരക്കാരെ നിരീക്ഷിച്ച് വരികയാണന്നും ,ഇവർക്കെതിരെ തെളിവുകൾ ലഭിച്ചാൽ ശക്തമായ നടപടിയുമായി ജമാ അത്ത് കമ്മിറ്റി മുന്നോട്ട് പോകുമെന്നും എല്ലാവരുടെയും സഹകരണം ഉണ്ടാവണമെന്നും ജമാഅത്ത് ജനറൽ സെക്രട്ടറി എ, മുഹമ്മദ് കുഞ്ഞി ഹാജി പറഞ്ഞു.വെള്ളിയാഴ്ച ജുമഅ നമസ്കാരത്തിന് ശേഷം കമ്മിറ്റി തീരുമാനങ്ങൾ ജമാഅത്ത് അംഗങ്ങളെ അറിയിച്ചു.
ലഹരി മാഫിയകളുടെ ചതി കുഴിയിൽ നിന്ന് വിദ്യാർത്ഥികളെയും യുവാക്കളെയും രക്ഷിക്കുന്നതിന് വേണ്ടി ജമാഅത്ത് കമ്മിറ്റിയുടെയും അമ്പലത്തറ ജനമൈത്രി പോലീസിൻ്റെയും ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി ( യോദ്ധാവ്) 25 ന് ഞായറാഴ്ച രാവിലെ പത്ത് മണിക്ക് പാറപ്പള്ളി
പി വി എം ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കും.
ഡിവൈഎസ്പി, സി കെ ,സുനിൽ കുമാർ ഉദ്ഘാടനം ചെയ്യും. ജമാഅത്ത് പ്രസിഡണ്ട് എം ഹസൈനാർ ഹാജി അദ്ധ്യക്ഷത വഹിക്കും.ജനമൈത്രി പോലീസ് ഓഫിസർ സുരേഷൻ കാനം ക്ലാസ്സ് അവതരണം നടത്തും.
0 Comments