Ticker

6/recent/ticker-posts

തെരുവ് പട്ടികൾക്കെതിരെ തോക്കെടുത്ത ടൈഗർ സെമീറിനെതിരെ പോലീസ് കേസ്

കാഞ്ഞങ്ങാട്:
തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായപ്പോൾ തോക്കെടുത്ത് സോഷ്യൽ മീഡിയയിൽ താരമായ ബേക്കൽ ഇല്യാസ് നഗറിലെ സമീർ എന്ന ടൈഗർ സെമിറിൻ്റെ പേരിൽ പോലീസ് കേസ്.സമൂഹത്തിൽ ലഹളയുണ്ടാക്കാൻ ഇടയാകുന്ന വിധത്തിൽ നായ്ക്കളെ കൊല്ലാൻ ആഹ്വാനം ചെയ്ത് വീഡിയോ ചി ത്രികരിക്കുകയും പ്രചരിപ്പിച്ചുവെന്നതിനാണ് ബേക്കൽ പോലീസ് കേസെടുത്തത്. ഐ പി സി 153 വകുപ്പ് പ്രകാരമാണ് പോലീസ് നേരിട്ട് കേസെടുത്തത്.വിദ്യാർത്ഥികളെ തെരുവ് പട്ടികൾ ആക്രമിക്കുന്നത് മൂലമാണ് ലൈസൻസ് ആവശ്യമില്ലാത്ത എയർഗൺ എടുത്തതെന്ന് സെമീർ പറഞ്ഞു. മകൾ പരാതി പറഞ്ഞതോടെയാണ് 13 കുട്ടികൾക്കൊപ്പം തോക്കുവായി സെമിർ നടന്നു നീങ്ങിയത്.കുട്ടികൾക്ക് സുരക്ഷയൊരുക്കി നോക്കുമായി നടന്ന് പോകുന്ന സെമിറിൻ്റെ ദൃശ്യം സോഷ്യൽ മീഡിയയിലടക്കം തരംഗമായതിന് പിന്നാലെയാണ് പോലിസ് കേസ് റജിസ്റ്ററ്റർ ചെയ്തത്.

പടം :കേസിനിടയാക്കിയ വീഡിയോയിലെ ചിത്രം
 
Reactions

Post a Comment

0 Comments