നീലേശ്വരം: പോലീസ് സ്റ്റേഷനിൽ ഓണാഘോഷം നടത്തി. കാഞ്ഞങ്ങാട് ഡിവൈഎസ്പി പി ബാലകൃഷ്ണൻ നായരുടെ അധ്യക്ഷതയിൽ നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടി പി ശാന്ത ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി ,വാർഡ് കൗൺസിലർ ഷജീർ . ഇ , പോലീസ് ഇൻസ്പെക്ടർ
കെ പി ശ്രീഹരി, സുരേഷ് കുമാർ എന്നിവർ ഓണാശംസകൾ നേർന്ന് സംസാരിച്ചു.. സബ് ഇൻസ്പെക്ടർമാർ ശ്രീജേഷ് കെ സ്വാഗതവും ,ശരണ്യ എം.വി നന്ദിയും അർപ്പിച്ചു.തുടർന്നു പോലീസ് കലാകാരന്മാർ അവതരിപ്പിച്ച കരോക്ക ഗാനമേളയും കസേരകളിയും തുടർന്ന് വാശിയേറിയ കമ്പവലിയും നടന്നു. നീലേശ്വരം ചിറപ്പുറം ബഡ്സ് സ്കൂളിൽ കുട്ടികളോടൊപ്പം ഏവർക്കും മാതൃകയായി ജനമൈത്രി പോലീസിന്റെ ഓണാഘോഷത്തിനു ശേഷമാണ് ഇന്ന് സ്റ്റേഷനിൽ പോലീസുകാർ ഓണമാഘോഷിച്ചത്.
0 Comments