കാഞ്ഞങ്ങാട്:ട്രെയിനിൽ കടത്തികൊണ്ട് വന്ന മദ്യവുമായി യുവാവ് പോലീസ് പിടിയിൽ
പാണത്തൂർ പരിയാരം സ്വദേശി ജെയ്സൺ ജോസിനെ 45യാണ് ഹൊസ്ദുർഗ് എസ് ഐ രാജീവൻ്റെ നേതൃത്വത്തിൽ
പിടികൂടിയത്.പ്രതിയെ ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഒന്ന് കോടതി റിമാൻ്റ് ചെയ്തു.
750 മില്ലിയുടെ 17 കുപ്പി ഗോവൻ നിർമ്മിത മദ്യം പിടികൂടി. കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിന്നും ഇന്നലെയാണ് പിടികൂടിയത്. ട്രെയിനിറങ്ങി വരവെ പഴയ കൈലാസ് തിയേറ്റർ ഭാഗത്തേക്കുള്ള റോഡിൽ നിന്നും ജെയ്സൺ ജോസിനെ പിടികൂടുകയായിരുന്നു
0 Comments