കെ എസ് ആർ ടി സിയെ
തടഞ്ഞെന്ന പരാതിയിൽസ്വകാര്യ ബസ് ജീവനക്കാർക്കെതിരെ കേസ് കെ എസ് ആർ ടി സി ഡ്രൈവർ പുളിങ്ങോം സ്വദേശി പി. സുരേഷ് ബാബു 48 വിൻ്റെ പരാതിയിൽ കാസർകോട് - കോഴിക്കോട് റൂട്ടിലോടുന്ന ഫാത്തിമ ബസിലെ മൂന്ന് ജീവനക്കാർക്കെതിരെയാണ് ഹൊസ്ദുർഗ് പോലീസ് കേസെടുത്തത്. പഴയ സ്റ്റാൻ്റിൽ വെച്ച് കഴിഞ്ഞ ദിവസം സ്വകാര്യ ബസ് കുറുകെയിട്ട് തടഞ്ഞു. ചീത്ത വിളിച്ചു കയ്യേറ്റത്തിന് ശ്രമിച്ചെന്നാണ് പരാതി. സ്വകാര്യ ബസിന് സൈഡ് നൽകിയില്ലെന്നതാണ് കാരണം
0 Comments