കാഞ്ഞങ്ങാട്: സ്ക്കൂൾ കുട്ടികൾക്ക് ഉൾപ്പെടെ നൽകാനെന്ന് സംശയിക്കുന്ന ഗുളികകൾ പോ പിടികൂടി.
ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന ൻ്റെ നേതൃത്വത്തിൽ നടന്നു വരുന്ന ഓപ്പറേഷൻ ക്ലീൻ കാസറഗോഡി ന്റെ ഭാഗമായി,ബേക്കൽ ഡി വൈ എസ് പി സി കെ സുനിൽ കുമാറി ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്
ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ കൊണ്ട് വന്ന നൂറിലധികം ഗുളികകളാണ് പിടികൂടിയത്. ഗുളിക കൊണ്ട്
വന്ന കീഴൂർ സ്വദേശി കെ.എ. മാഹിൻ അസ്ഹ ലിൻ്റെ (24) പക്കൽ നിന്നും
ബേക്കൽ ഇൻസ്‌പെക്ടർ യു.പി.വിപിൻ്റെ നേതൃത്വത്തിലുള്ള പോലീസ് പാലക്കുന്നിൽ നിന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.ഇത്
ഡ്രഗ്സ് കണ്ട്രോൾ ഡിപ്പാർട്മെന്റിന് കൈമാറി. പിടികൂടിയ ഗുളികകൾക്ക് 3000 രൂപ വില വരും.ജില്ലയിൽ കൊറിയർ സർവീസ് വഴി ധാരാളം നിരോധിത ഉത്പന്നങ്ങൾ വരുന്നുണ്ടെ ന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ലഹരിവിരുദ്ധ സ്‌ക്വാഡ് കുറച്ചു ദിവസമായി നിരീക്ഷണം ശക്തമാക്കിയിരുന്നു. പിടിച്ചെടുത്തിട്ടുള്ള ഗുളികകൾ ന്യൂറോ സംബന്ധമായ അസുഖത്തിന് ഉപയോഗിക്കുന്നവയാണെങ്കിലും ഉത്തേജകമായും ഉപയോക്കുന്നുണ്ട് എന്ന് വ്യക്തമായതായി പോലിസ് പറഞ്ഞു . ഇത് സ്കൂൾ കുട്ടികൾക്കും മറ്റും നൽകുന്നുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നു. ബേക്കൽ Iഎസ്ഐ
രജനീഷ് എം., പോലീസുകാരായ സുധീർ ബാബു, സനീഷ് കുമാർ മാരായ പ്രവീൺ എം വി , വിനയകുമാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
0 Comments