കാഞ്ഞങ്ങാട്: കള്ളാര്‍ ഗ്രാമ പഞ്ചായത്തില്‍ നായ്ക്കളെ വളര്‍ത്തുന്നതിന് ലൈസന്‍സ് എടുക്കാത്തവർക്കെതിരെ പോലീസ് കേസ് ഉൾപ്പെടെ നടപടി സ്വീകരിക്കുമെന്ന് പ്രസിഡൻ്റ് ടി.കെ.നാരായണൻ പറഞ്ഞു. വളർത്തുനായ്ക്കളെ മൃഗാശുപത്രിയിലെത്തിച്ച് കുത്തിവെപ്പ്
നടത്തിയ രേഖകളുമായി പഞ്ചായത്ത് ഓഫിസിൽ അപേക്ഷ നൽകിയാലുടൻ ലൈസൻസ് ലഭിക്കുനിയമം
സംസ്ഥാനത്തൊട്ടുക്കും ബാധകമാണെങ്കിലും കർശനമായി ആദ്യമായും നടപ്പിലാക്കുന്ന പഞ്ചായത്തയികളളാർ മാറി.
നിബന്ധനകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ അടുത്ത മാസം ആദ്യം മുതൽ കര്‍ശന നടപടിയെടുക്കുമെന്ന മുന്നറിയിപ്പു പഞ്ചായത്ത് നല്‍കിയിട്ടുണ്ട്. പഞ്ചായത്തില്‍ തെരുവ് നായ്ക്കളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി.
കള്ളാര്‍ ഗ്രാമപഞ്ചായത്തില്‍ വഴിയാത്രക്കാര്‍ക്കും സ്‌കൂള്‍ കുട്ടികള്‍ക്കും തെരുവ് നായ്ക്കളുടെ ആക്രമണം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ദൃതിപ്പെട്ട് നടപടി സ്വീകരിച്ചത്.
തെരുവനായ്ക്കളുടെ വര്‍ദ്ധനവ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് പ്രദേശത്ത് യാതൊരാളും ലൈസന്‍സ് കൂടാതെ നായ്ക്കളെ വളര്‍ത്താന്‍ പാടില്ല. ലൈസന്‍സ് അനുവദിക്കപ്പെട്ട മൃഗത്തെ അതിന്റെ ഉടമസ്ഥന്‍ തന്റെ പരിസരത്ത് തന്നെ വളര്‍ത്തേണ്ടതാണെന്നും അലഞ്ഞു തിരിയാനോ പൊതുസമൂഹത്തിന് ശല്യം ഉണ്ടാക്കാനോ അനുവദിക്കാന്‍ പാടില്ല എന്നും പൊതുജനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. ലൈസന്‍സ് നിബന്ധനകള്‍ക്കെതിരെ പ്രവര്‍ത്തിക്കുകയോ പേവിഷബാധ ഏറ്റതോ അല്ലാത്തതുമായ വളര്‍ത്തു നായ്ക്കളെ തെരുവില്‍ ഉപേക്ഷിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ 1998 ലെ കേരള പഞ്ചായത്ത് രാജ് (പന്നികള്‍ക്കും പട്ടികള്‍ക്കും ലൈസന്‍സ് നല്‍കല്‍) ചട്ടങ്ങള്‍ പ്രകാരം നിയമ ശിക്ഷ നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് പ്രസിഡൻറ് അറിയിച്ചു.
തെരുവുനായക്കൾ അലഞ്ഞു തിരിഞ്ഞു നടക്കുന്നത് വലിയ ഭീഷണിയായിട്ടുണ്ട്. കടത്തിണ്ണകളും മറ്റുമാണ് രാത്രി കാലങ്ങളില്‍ ഇവയുടെ കേന്ദ്രങ്ങള്‍. പുലര്‍ച്ചെ കട തുറക്കാന്‍ എത്തുന്ന വ്യാപാരികള്‍ കാണുന്നത് തിണ്ണകളില്‍ നിരന്നു കിടക്കുന്ന നായ്ക്കളെയാണ്. കടത്തിണ്ണകള്‍ വൃത്തികേടാക്കുകയും ചെയ്യും
കുട്ടികൾ ഭയപ്പെടുന്നു. വളർത്തു പട്ടികളെ തുറന്ന് വിടുന്നവർക്കും ഉപേക്ഷിക്കുന്നവർക്കെതിരെ നടപടി യുണ്ടാവും. തെരുവ് പട്ടികൾ പെരുകാൻ കാരണം വളർത്തു പട്ടികളെ തുറന്ന് വിട്ടുന്നതാണെന്ന് പഞ്ചായത്ത് കണ്ടെത്തി
0 Comments