കാഞ്ഞങ്ങാട്:അജാനൂർ കൊളവയൽ
ഞായറാഴ്ച ക്രിക്കറ്റ് ബാറ്റെടുക്കും
ല ഹരി മുക്ത ജനകീയ സമിതിയുടെയും ഹോസ്ദുർഗ്ഗ് പോലീസിന്റെയും സംയുക്താഭിമുഖ്യത്തിൽ മാസങ്ങളോളമായി നടത്തി വരുന്ന ജാഗ്രതാ നിർദ്ദേശവും, ബോധ വൽകരണ ക്ലാസ്സും,സംസ്ഥാനത്ത് തന്നെ മാതൃകയായി തീർന്നിരിക്കെയാണ് കൊളവയൽ മറ്റൊരു തരത്തിലേക്ക് നീങ്ങിയിരിക്കുന്നത്.
ലഹരിക്കെതിരെ കൊളവയൽ മോഡൽ ചർച്ചയായി രുന്നു.. ലഹരി ഉപയോഗവും, വിൽപ്പനയും, ഒരു പരിധി വരെ നാട്ടിൽ നിയന്ത്രിക്കാൻ സാധിച്ചതിൽ കൊളവയൽ
വാസികൾ അഭിമാനം കൊള്ളുന്നുണ്ട്.
.സമൂഹത്തിന്റെ താങ്ങും, തണലും, ശുഭ പ്രതീക്ഷയുമായ യുവാക്കളെ നേരിന്റെ വാഗ്ദാനങ്ങളായി, നാടിന്റെ സമ്പത്തായി ഉയർത്തിക്കൊണ്ട് വരിക എന്ന ഉദ്യേശം മുന്നിൽ കണ്ട് നേരിന്റെ വഴിയിലേക്ക് യുവാക്കളെ കൊണ്ട് വരാൻ വിവിധ ഇനം കായിക മത്സരങ്ങൾ സംഘടിപ്പിക്കണമെന്ന കാഞ്ഞങ്ങാട് ഡി. വൈ.എസ്.പി പി ബാലകൃഷ്ണൻ നായരുടെ നിർദ്ദേശമുണ്ടായി. വ്യാഴാഴ്ച രാവിലെ പ്രദേശത്തെ ക്ലബ്ബ് ഭാരവാഹികളുടെയും, ലഹരി വിരുദ്ധ കൂട്ടായ്മ പ്രതിനിധികളുടെയും, ഹോസ്ദുർഗ്ഗ് ജന മൈത്രീ പോലീസിന്റെയും സാന്നിദ്ധ്യത്തിൽ ഡി.വൈ.എസ്.പി ഓഫീസിൽ നടന്ന യോഗത്തിലാണ് തീരുമാനമായത്. ഇതനുസരിച്ച്,30 ന്
ഞായറാഴ്ച്ച
എട്ട് ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ട് ഇഖ്‌ബാൽ ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ*ഏക ദിന ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്
0 Comments