കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട്ട്
ബാങ്കിൻ്റെ എടിഎം സെൻ്ററിൽ കവർച്ച ചെയ്യാൻ ശ്രമിച്ച
പ്രതിയെ മണിക്കൂറുകൾക്കകം പോലീസ് അറസ്റ്റ് ചെയ്തു.പുതിയ കോട്ട ടൗണിലുള്ള ബാങ്കോഫ് ബറോഡയുടെ എടിഎം സെൻ്ററിൽ കവർച്ചക്ക് ശ്രമിച്ച പ്രതിയാണ് കുടുങ്ങിയത്. കാഞ്ഞങ്ങാട്ടും പരിസരങ്ങളിലും മൺചട്ടി വിൽപ്പന നടത്തുന്ന പാലക്കാട് വണ്ടായിസ്വദേശി മണികണ്ഠനാണ് 32പോലീസിൻ്റെ പിടിയിലായത്. രാത്രി 12.57 ന് ഒരാൾ കവർച്ച നടത്തുന്ന സി സി ടി വി ദ്യശ്യം പോലിസിന്ലഭിച്ചിരുന്നു. കവർച്ചക്കാരൻ മാസ്ക് ധരിച്ചിരുന്ന ദൃശ്യമാണ് ലഭിച്ചത്..പുറത്ത് നിന്നും ആള നക്കമുണ്ടായപ്പോൾ പ്രതി രക്ഷപ്പെടുകയായിരുന്നു. മെഷീനിൻ്റെ ഡോർ തകർത്തെങ്കിലും.പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് ബാങ്കിൻ്റെ ബ്രാഞ്ച് മാനേജർ അരുൺ പ്രകാശ് പറഞ്ഞു.എ ടി എമ്മിനുള്ളിൽ ഒരാൾ മാത്രമെ കയറിയിട്ടുള്ളൂ. എ ടി എമ്മിന് പുറത്ത് കൂടുതൽ പേർ ഉണ്ടായിരുന്നോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ഹൊസ്ദുർഗ് പോലീസാണ് കേസെടുത്തന്വേഷണം നടത്തിയത്.മണികണ്ഠനെ തലേ ദിവസം അജാഗ്രതയിൽ
മോട്ടോർ ബൈക്ക് ഓടിക്കുന്നതിനിടയിൽ പോലിസ് പിടികൂടിയിരുന്നു. പോലീസ് കസ്റ്റഡിയിലെടുത്ത മോട്ടോർ ബൈക്കിൻ്റെ രേഖകൾ തിരിച്ച് വാങ്ങാൻ സ്റ്റേഷനിലെത്തിയപ്പോൾ എടിഎം സെൻ്ററിൽ നിന്നും ലഭിച്ച സി സി ടി വി ദൃശ്യവു വായി സാമ്യം തോന്നി കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് പ്രതി കുടുങ്ങിയത്. ഹൊസ്ദുർഗ് പോലിസ് ഇൻസ്പെക്ടർ കെ.പി.ഷൈൻ, എസ് ഐ വി.മോഹനൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ, രാത്രി മുക്കറ്റം മദ്യപിച്ച മണികണ്ഠൻ, കൈയിലെ പണം തീർന്നപ്പോൾ ബാങ്കോഫ് ബറോഡയിൽ അകൗണ്ടുള്ളതിനാൽ ഈ ബാങ്കിൻ്റെ എടിഎം സെൻ്ററിൽ തന്നെ പണമെടുക്കാൻ കയറി.കാർഡ് ഇട്ടിട്ടും പണം ലഭിക്കാതെ വന്നതോടെ ക്ഷുഭിതനായ പ്രതി എടിഎം കൗണ്ടറിൻ്റെ പണം സൂക്ഷിച്ച കൗണ്ടറിൻ്റെ ഡോറിൽ കൈ കൊണ്ട് ഒന്നിൽ കൂടുതൽ തവണ ഇടിച്ചു. ഡോർ പൊട്ടിപൊളിഞ്ഞു. ശേഷം പ്രതിസ്ഥലം വിടുകയായിരുന്നു. പകൽ മൺചട്ടി വിൽപ്പന നടത്തുന്ന പ്രതി രാത്രി പടന്നക്കാട് മേൽപാലത്തിന് സമീപത്തെ കടവരാന്തയിൽ ഉറങ്ങാറാണ് പതിവ്.
പടം :മണികണ്ഠൻ
0 Comments