Ticker

6/recent/ticker-posts

പെരിയ മേൽപ്പാലം തകർന്ന സംഭവത്തിൽ കരാർ കമ്പനിക്കെതിരെ കേസെടുത്തു, ദേശീയപാത ഉപരോധിച്ച 50 പേർക്കെതിരെയും കേസ്

കാഞ്ഞങ്ങാട്:പെരിയ മേൽപ്പാലം തകർന്ന സംഭവത്തിൽ കരാർ 
കമ്പനിക്കെതിരെ ബേക്കൽ പോലീസ്കേസെടുത്തു. മേഘ കൺസ്ട്രക്ഷൻ കമ്പനി കരാറുകാരനെതിരെയാണ് പോലീസ് നേരിട്ട് കേസെടുത്തത്.നിർമ്മാണത്തിലുണ്ടായ അപാകത മൂലം പാലം തകർന്ന് അപകടം വരുത്തിയതിനാണ് കരാർ കമ്പനിയെ പ്രതി ചേർത്ത് പോലീസ് കേസെടുത്തത്.
പാലം തകർന്നതിൽ പ്രതിഷേധിച്ച് പെരിയ ദേശീയപാത ഉപരോധിച്ച 50 പേർക്കെതിരെയും പോലീസ് കേസെടുത്തു.പ്രദീപ് കുമാർ, കുഞ്ഞിരാമൻ, ശശി ഉൾപ്പെടെയുള്ളവർക്കെതിരെയാണ് ബേക്കൽ പോലീസ് കേസെടുത്തത്. ദേശീയപാത വികസനത്തിന്റെ ഭാഗമായി നിര്‍മിക്കുന്ന അടിപ്പാത കോണ്‍ക്രീറ്റ് ചെയ്യുന്നതിനിടെ ഇന്ന് പുലർച്ചെ തകര്‍ന്നു വീഴുകയായിരുന്നു.
 
Reactions

Post a Comment

0 Comments