Ticker

6/recent/ticker-posts

വൈദ്യുതി കമ്പിയിൽ ഊഞ്ഞാലാടിയ യുവാവിനെ താഴെയിറക്കി, പരാക്രമം കാട്ടിയത് സ്നേഹാലയത്തിൽ നിന്നും രക്ഷപ്പെട്ട ആൾ

കാഞ്ഞങ്ങാട്: മാവുങ്കാൽ പൈര ടുക്കത്ത് നാട്ടുകാരെ മുൾമുനയിലാക്കി ഒരു മണിക്കൂറോളം വൈദ്യുതി കമ്പിയിൽ ചാടിയും ഊഞ്ഞാലാടിയ യുവാവിനെ ഒടുവിൽ പോലീസും ഫയർഫോഴ്സും ചേർന്ന് അതിസാഹസികമായി താഴെയിറക്കി. നാട്ടുകാർ തക്കസമയത്ത് വിവരമറിയിച്ചതിനെ തുടർന്ന് വൈദ്യുതി ഓഫാക്കിയതിനാൽ ജീവൻ നഷ്ടപ്പെട്ടില്ല. മാവുങ്കാലിൽ വഴിയാത്രക്കാരിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച ശേഷമാണ് വൈദ്യുതി പോസ്റ്റിൽ കയറിയത്.പിന്നീട് വൈദ്യുതി കമ്പിയിൽ കയറി ചാടിക്കളിക്കുകയായിരുന്നു കാലിൽ പിടി കിട്ടിയതിനെ തുടർന്ന് കയർ കെട്ടി താഴെയിറക്കുകയായിരുന്നു. ബലവാനായ യുവാവിനെ കീഴ്പ്പെടുത്താൻ നന്നെ പ്രയാസപ്പെട്ടു.ഉത്തർപ്രദേശ് സ്വദേശിയാണ് യുവാവ് .ആ ശു പ ത്രിയിലെത്തിച്ച ശേഷം പോലീസ് കസ്റ്റഡിയിലെടുത്തു.വെള്ളിയാഴ്ച ചന്തേര പോലീസ് പിടികൂടി മൂന്നാം മൈൽ സ്നേഹാലയത്തിലെത്തിച്ചതായിരുന്നു ഇവിടെ നിന്നും ഇന്ന് രാവിലെ പ്രഭാതഭക്ഷണത്തിന് ശേഷം സ്നേഹാലയം ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് ചാടുകയായിരുന്നു.
Reactions

Post a Comment

0 Comments