പോലീസ് വാതിൽ പൊളിച്ച് അകത്തു കടന്നു. വൃദ്ധൻ വീട്ടിനുള്ളിൽ മരിച്ചതായി കണ്ടെത്തി. കൊട്ടോടി ഗ്രാഡിപ്പള്ളയിലെെെ വീട്ടിൽ കുമാരനാണ് 70 മരിച്ചത്. ഡോക്ടറായ മകൾക്കൊപ്പം കണ്ണൂരിൽ താമസിക്കുകയായിരുന്നു.കൊട്ടോടിയിലുള്ള കൃഷിസ്ഥലത്ത് ഇടക്ക് വരാറുണ്ട്.ഗ്രാ ഡിപ്പള്ളയിലെ സ്ഥലത്തുള്ള വീട്ടിൽ ഇടക്ക്താമസിച്ച് കണ്ണൂരിലേക്ക് മടങ്ങാറാണ് പതിവ്.കഴിഞ്ഞ ദിവസമാണ് ഇവിടേക്ക് വന്നത്.ഇന്ന് രാവിലെ ജോലിക്കാരെത്തി വാതിൽ മുട്ടിയപ്പോൾ തുറന്നില്ല. രാജപുരം പോലീസെത്തി വാതിൽ പൊളിച്ചപ്പോഴാണ് മരിച്ചതായി കണ്ടത്. മൃതദേഹം ജില്ലാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.സ്വഭാവിക മരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറഞ്ഞു
0 Comments