കാഞ്ഞങ്ങാട്:ആശയ സമ്പന്നവും മധുര ലളിതവുമായ കവിത
കളാലും ഗാനങ്ങളാലും മലയാളിയുടെ ജിവിതത്തിൽ ശാന്തി പകരുകയും വരുംതലമുറക
ളെ സർഗാത്മകമാക്കുകയും ചെയ്ത അനശ്വര
പ്രതിഭയാണ് വയലാർ രാമവർമയെന്ന് സംഗീതരത്നം ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രൻ പറഞ്ഞു:ക്രിയേറ്റീവ് കാഞ്ഞങ്ങാട് സംഘടിപ്പിച്ച
വയലാർ അനുസ്മരണ സമ്മേളനവും വയലാർ പുരസ്കാര സമർപ്പണവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു
അദ്ദേഹം. ചടങ്ങിൽ വയലാർ കവിതാ പുരസ്കാരം - 22 അദ്ദേഹം നിള പത്മനാഭന് സമർപ്പിച്ചു.ഡോ. പി.പ്രജിത അനുസ്മരണ പ്രഭാഷണം നടത്തി.മനുഷ്യനെയും മനുഷ്യത്വത്തെയും ചേർത്തു നിർ
ത്തിയ കവിയായിരുന്നു വയലാറെന്നും ധാർമികത
യ്ക്ക് എതിർ നിൽക്കുന്ന അധികാരത്തെ എതിർ
ക്കുകയും ചൂഷിത വർഗത്തോടൊപ്പം നിന്നതു കൊണ്ടാണ് വയലാർ കാലങ്ങളിലൂടെ ജൈത്ര യാ
ത്ര തുടരുന്നതെന്നും ഡോ.പി.പ്രജിത പറഞ്ഞു. വയലാറിന്റെ കാവ്യാത്മക ബിംബങ്ങൾ കാലാനുയോജ്യമായി അർത്ഥ സംവേദനം നടത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹത്തി
ന്റെ മനുഷ്യപക്ഷ നിലപാടുകൾ എന്നും പ്രസക്തമാണെന്നും അവർ സൂചിപ്പിച്ചു.
ക്രിയേറ്റീവ് കാഞ്ഞങ്ങാട് സംഘടിപ്പിച്ച വയലാർ അനുസ്മരണ പരിപാടിയിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അവർ. ഡോ.എ.എം. ശ്രീധരൻ പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തി. ക്രിയേറ്റീവ് കാഞ്ഞങ്ങാട് പ്രസിഡണ്ട് ജബ്ബാർ
അദ്ധ്യക്ഷനായരുന്നു. പ്രസ് ഫോറം പ്രസിഡണ്ട് പി.പ്രവീൺ കുമാർ,അരവിന്ദൻ മാണിക്കോത്ത്,
എ.ഹമീദ് ഹാജി, ബഷീർ ആറങ്ങാടി , ഇ.വി. സു
ധാകരൻ, അബ്ദുൾ സത്താർ തുടങ്ങിയവർ സം
സാരിച്ചു.
തുടർന്ന് വയലാർ കവിതകളും ചലചിത്രഗാനങ്ങളും ആലപിച്ചു.
പടം: ക്രിയേറ്റീവ് കാഞ്ഞങ്ങാട് സംഘടിപ്പിച്ച വയലാർ അനുസ്മരണവും വയലാർ പുരസ്കാര ചടങ്ങും സംഗീതരത്നം ഡോ: കാഞ്ഞങ്ങാട് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
0 Comments