എം എസ് എഫ് പ്രവർത്തകരും
എസ് എഫ് ഐ
പ്രവർത്തകരുമായി സംഘർഷം. രണ്ട് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ സ്ഥലത്ത് വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു. പെരിയ അംബേദ്ക്കക്കർ കോ ളേജിൽ നടന്ന തിരഞ്ഞെടുപ്പിന് പിന്നാലെയാണ് കോളേജ് പരിസരത്ത് സംഘർഷം ഉടലെടുത്തത്.ഇവിടെ വിജയിച്ച കെ എസ് യു എം എസ് എഫ് മുന്നണി പ്രവർത്തകർ പ്രകടനം ആരംഭിച്ചതിന് പിന്നാലെയായിരുന്നു എസ് എഫ് ഐ പ്രവർത്തകരുമായി സംഘർഷമുണ്ടായത്.ഇരു വിഭാഗവും തമ്മിൽ ഉന്തും തള്ളുമുണ്ടായി. സംഘർഷം മുൻകൂട്ടി കണ്ട് വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചതിനാൽ മാത്രം വലിയ സംഘർഷം ഒഴിവായി
0 Comments