Ticker

6/recent/ticker-posts

മയക്കുമരുന്നുമായി കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനിലിറങ്ങിയ യാത്രക്കാരൻ പിടിയിൽ

കാഞ്ഞങ്ങാട്:മയക്കുമരുന്നുമായി 
കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനിലിറങ്ങിയ 
യാത്രക്കാരനെ പോലീസ് പിടികൂടി.ഉപ്പള മണി മുണ്ടയിലെ
മുഹമ്മദ്‌ അർഷാദിനെ
 47   യാണ് കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനിൽ നിന്നും പിടികൂടിയത്. 1.920 ഗ്രാം   എംഡി എം എ കണ്ടെടുത്തു. ഇന്ന് വൈകീട്ടാണ് അറസ്റ്റ് ചെയ്തത്. ഹോസ്ദുർഗ് എസ് ഐ കെ.പി. സതീശൻ, കാഞ്ഞങ്ങാട് ഡിവൈഎസ്പി പി. ബാലകൃഷ്ണൻ നായരുടെ സ്‌ക്വാഡ് അംഗങ്ങളായ അബുബക്കർ കല്ലായി, നികേഷ്, ജിനേഷ്, പ്രണവ്. ജ്യോതിഷ്,രജിൽ നാഥ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രി  പിണറായി വിജയന്റെ നേതൃത്വത്തിൽ കേരള പോലീസ് നടപ്പിലാക്കി വരുന്ന ലഹരി വിരുദ്ധ പദ്ധതി ആയ യോദ്ധാവ് ന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം ജില്ലയിൽ ഉടനീളം മയക്കു മരുന്ന് വേട്ട ശക്തമാക്കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു
Reactions

Post a Comment

0 Comments