Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ടെ ഹോട്ടൽ മുറിയിൽ നിന്നും മയക്കുമരുന്നുമായി മൂന്ന് പേർ പിടിയിൽ, ബുള്ളറ്റ് പിടിച്ചു

കാഞ്ഞങ്ങാട് കാഞ്ഞങ്ങാട് ഹോട്ടൽ മുറിയിൽ   നിന്നും എംഡിഎംഎ മയക്കുമരുന്നുമായി മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു പെരുവള്ളൂർ കുനിയൻ സ്വദേശി മുഹമ്മദ് സഫ്വാൻ 24,തൃക്കരിപ്പൂർ ഇളമ്പച്ചി യിലെ മുഹമ്മദ് അഫ്സൽ 25ചെറുവത്തൂർ പയ്യങ്കിയിൽ എ അബ്ദുൽ ഖാദർ 29എന്നിവരെയാണ് ഇന്ന് വൈകുന്നേരത്തോടെ  പോലീസ് കുന്നുമ്മലിലെ ഹോട്ടൽ മുറിയിൽ നിന്നും പിടികൂടിയത് ഇവരിൽ നിന്നും നാല് ഗ്രാമോളം മയക്കുമരുന്ന് പോലീസ് കണ്ടെടുത്തു. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത് മയക്കുമരുന്ന് സംഘം വിൽപ്പനയ്ക്ക് എത്തിച്ചതാണ് എംഡി എം എയെന്നാണ് കരുതുന്നത്
 ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനൻ്റെ മേൽനോട്ടത്തിൽ നടപ്പിലാക്കി വരുന്ന ഓപ്പറേഷൻ ക്ലീൻ കാസറഗോഡിന്റെ ഭാഗമായി ഹോസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിലെ ലോഡ്ജുകൾ കേന്ദ്രികരിച്ചു കാഞ്ഞങ്ങാട് ഡി വൈ എസ് പി. ബാലകൃഷ്ണൻ നായരുടെയും എസ് ഐ കെ.പി. സതീശന്റെയും നേതൃത്വത്തിൽ നടത്തിയ പരിശോധന യിലാണ് കുന്നുമ്മലിലെ ലോഡ്ജിൽ നിന്നും മാരക മയക്കുമരുന്നു മായി മൂന്നു പേർ പിടി കൂടിയത് '
 മയക്കു മരുന്ന് വില്പന നടത്താൻ ഉപയോഗിച്ച  ബുള്ളറ്റും കണ്ടെടുത്തു. പോലീസ് സംഘത്തിൽ  എ.എസ്.ഐഅബുബക്കർ കല്ലായി, പോലീസുകാരായ നികേഷ്, അജയൻ എന്നിവരുമുണ്ടായിരുന്നു.
Reactions

Post a Comment

0 Comments