Ticker

6/recent/ticker-posts

അമ്മയും കുഞ്ഞും ആശുപത്രി എംഎൽ എ ഓഫിസിലേക്ക് നാളെ മുസ്ലിം ലീഗ് മാർച്ച്

കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട്.ഭരണ നേട്ടം വിളംബരം ചെയ്യാൻ ഇക്കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പിന് മുമ്പ് കൊട്ടി ഘോഷിച്ചുദ്ഘാടനം ചെയ്ത ഹൊസ്ദുർഗിലെ അമ്മയും കുഞ്ഞും ആശുപത്രി ഇതുവരെ തുറന്നു പ്രവർത്തിപ്പിക്കാനാവാത്തതിനെതിരെ കാഞ്ഞങ്ങാട് എം എൽ എ യുടെ ഓഫിസിലേക്ക് മുസ്ലീം ലീഗ് മാർച്ച്.
 കഴിവുകേട് തുറന്ന് കാട്ടിയും അടിയന്തിരമായി ആശുപത്രി തുറന്നു പ്രവർത്തിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് എം എൽ എ യുടെ ഓഫിസിന് മുന്നിലേക്ക് മാർച്ച്‌ നടത്താൻ പ്രസിഡന്റ് എം പി ജാഫറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കാഞ്ഞങ്ങാട് നിയോജക മണ്ഡലം മുസ്‌ലിം ലീഗ് പ്രവർത്തക സമിതി യോഗം തീരുമാനിച്ചതെന്ന് ലീഗ് നേതാക്കൾ പറഞ്ഞു.
.ഈ മാസം 6 ന് നാളെ യാണ് മാർച്ച്‌.രാവിലെ 10.30 ന് ഹൊസ്ദുർഗ് മാന്തോപ് മൈതാനിയിൽ നിന്നാണ് മാർച്ച്‌ ആരംഭിക്കുക.ജില്ലാ മുസ്‌ലിം ലീഗ് ജനറൽ സെക്രെട്ടറി എ അബ്ദുർറഹ്മാൻ ഉത്ഘാടനം ചെയ്യും . നേതാക്കൾ അഭിവാദ്യം ചെയ്യും .ആരോഗ്യമേഖലയിൽ സങ്കീർണ്ണമായ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന ജില്ലയിൽ യു ഡി എഫ് സർക്കാർ അനുവദിച്ച  ആശുപത്രി ഏഴു വർഷം ഭരിച്ചിട്ടും പിണറായി സർക്കാരിനും അഞ്ച് വർഷം മന്ത്രിയും തുടർന്നും എം എൽ എ ആയിട്ടും സർക്കാരിൽ സമ്മർദ്ധം ചെലുത്തി പ്രവർത്തനമാരംഭിപ്പിക്കാൻ ഇ ചന്ദ്രശേഖരനും സാധിക്കാത്തത് കഴിവു കേടിന്റെയും കെടുകാര്യസ്ഥതയുടെയും പര്യായമായതു കൊണ്ടാണെന്നും നേതാക്കൾ ആരോപിച്ചു
 .ജനറൽ സെക്രെട്ടറി ബശീർ വെള്ളിക്കോത്ത് സ്വാഗതം പറഞ്ഞു.ജില്ലാ ഭാരവാഹികളായ കെ മുഹമ്മദ് കുഞ്ഞി,മൂസാ ബി ചെർക്കള,മണ്ഡലം ഭാരവാഹികളായ സി എം ഖാദർ ഹാജി,തെരുവത്ത് മൂസ ഹാജി,മുസ്തഫ തായന്നൂർ,ടി അന്തുമാൻ,എസിഎ ലത്തീഫ്,പി എം ഫാറൂഖ്, ശരീഫ് കൊടവഞ്ചി,എപി ഉമ്മർ,പാലാട്ട് ഇബ്രാഹിം,അഡ്വ:എൻ എ ഖാലിദ്,മുബാറക് ഹസൈനാർ ഹാജി,ചെമ്മനാട് ഇബ്രാഹിം കള്ളാർ,സി കെ റഹ്മത്തുള്ള,ഹമീദ് ചെരക്കാടത്ത്,താജുദ്ദീൻ കമ്മാടം,ഹമീദ് മൂന്നാം മൈൽ,സി മുഹമ്മദ് കുഞ്ഞി എ ഹമീദ് ഹാജി,ടി അബൂബക്കർ ഹാജി,നദീർ കൊത്തിക്കാൽ,യൂനുസ് വടകരമുക്ക്,ഖദീജ ഹമീദ്,ഷീബ ഉമ്മർ,ബഷീർ കല്ലിങ്കാൽ,എം മുഹമ്മദ് കുഞ്ഞി മാസ്റ്റർ,ഉമ്മർ എൻ എ,കുഞ്ഞബ്ദുള്ള കൊളവയൽ,റസാഖ് തായിലക്കണ്ടി,സി കെ അഷ്‌റഫ്,കെ എം മുഹമ്മദ് കുഞ്ഞി,പി അബൂബക്കർ പ്രസംഗിച്ചു.
Reactions

Post a Comment

0 Comments