Ticker

6/recent/ticker-posts

പുതിയ കോട്ടയിൽ ഡിവൈഡറിന് മുകളിൽ കാർ പാഞ്ഞ് കയറി

കാഞ്ഞങ്ങാട്: ആൾട്ടോ കാർ രാത്രി ഡിവൈഡറിന് മുകളിലേക്ക് പാഞ്ഞ് കയറി ഭാഗ്യത്തിന് വലിയ അപകടം ഒഴിവായി. പുതിയ കോട്ട ടൗണിലാണ് അപകടം.
കെ എസ് ടിപി റോഡിലെ അശാസ്ത്രീയ ഡിവൈഡർ നിർമ്മാണം പുതിയ കോട്ടയിൽ അപകടം പതിവായതായി നാട്ടുകാർ പറഞ്ഞു 
അപകടകെണിയായ ഡിവൈഡറിനെതിരെ സബ് കളക്ടർ  പരാതി തയാറാക്കി വരികയാണ് നാട്ടുകാരും വ്യാപാരികളും
പുതിയ കോട്ട സിവിൽ സ്റ്റേഷൻ്റെ മുൻവശം ഡിവൈഡറിനെതിരെയാണ് പരാതി. 150 മീറ്ററോളം നീളത്തിലുള്ളതാണ് ഡിവൈഡർ ഉയരം തീരെ കുറഞ്ഞ് നിർമ്മിച്ച ഡിവൈഡർ രാത്രി സമയത്ത് എളുപ്പത്തിൽ ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടാത്തതാണ് അപകടത്തിനിടയാക്കുന്നത്. ഇവിടത്തെ വെളിച്ചക്കുറവും അപകടമുണ്ടാകുന്നതിന് കാരണമായി നിരവധി വാഹനങ്ങൾ ഡി വൈഡറിന് മുകളിലേക്ക് പാഞ്ഞ് കയറി അപകടത്തിൽപ്പെട്ടിട്ടുണ്ട്.
 മുൻവശം കാഞ്ഞങ്ങാടിന്റെ പട്ടണത്തിന്റെ കവാടം എന്നറിയപ്പെടുന്ന തിരക്കിട്ട പ്രദേശമാണിവിടം. സ്കൂളുകളിലേക്കും പോലീസ് സ്റ്റേഷൻ, നഗരസഭ, സിവിൽ സ്റ്റേഷൻ അനുബന്ധ ഓഫീസുകളിലേക്കും തീരദേശ മേഖലയിലേക്ക് തിരിയുന്ന ഭാഗത്താണ് ഡിവൈഡർ നിലനിൽക്കുന്നത്.
  കെ എസ് ടി
പി റോഡ് പൂർത്തിയായപ്പോഴാണ് പുതിയ കോട്ട ഡിവൈഡർ സ്ഥാപിച്ചത്. 
പടം.. പുതിയ കോട്ട രാത്രിഡിവൈഡറിന് മുകളിലേക്ക് പാഞ്ഞ് കയറിയ കാർ

Reactions

Post a Comment

0 Comments