Ticker

6/recent/ticker-posts

റെയിൽപാളത്തിൽ മരണമുഖത്ത് നിന്നും ലോട്ടറി വിൽപ്പനക്കാരനെ രക്ഷപ്പെടുത്തി ഹോം ഗാർഡ് രാജൻ

ട്രെയിൻ വന്നതറിയാതെ ഗേറ്റ് മുറിച്ചു കടക്കാൻ ശമിച്ചയാളെ സഹസികമായി രക്ഷിച്ച ഹോംഗാർഡ് രാജനു അഭിനന്ദന പ്രവാഹം  രാവിലെ 11.50 ന് ഇന്റർസിറ്റി എക്സ്പ്രെസ് ട്രെയിൻ കടന്നുപോകുന്നതിന് ബിരിച്ചേരി ഗേറ്റ് അടച്ചപ്പോൾ കേൾവിശക്തി കുറവായ ലോട്ടറി വിൽപ്പനക്കാരാർ തൃക്കരിപ്പൂ ഭാഗത്തു നിന്നു മാത്രം വണ്ടി വരുന്നുണ്ടോ എന്നു നോക്കി പാളംമുറിച്ചു കടക്കാൻ ശ്രമിക്കവേ പയ്യന്നൂർഭാഗത്തു നിന്നു വണ്ടി വരുന്നതു കണ്ടില്ല ഇതു ശ്രദ്ധയിൽ പെട്ട  ഹോംഗാർഡ് ഇ രാജൻ  പുറത്തു നിന്ന ചാടിക്കടന്ന് പാളത്തിലെത്തി ഇദ്ദേഹത്തെ പിടിച്ചു മാറ്റി രക്ഷപ്പെടുത്തുകയായിരുന്നു ഇതിനിടെ ഗെറ്റ് മാനും മറ്റു വാഹന യാത്രക്കാരും ഒച്ച വെച്ചെങ്കിലും ലോട്ടറി വിൽപ്പനക്കാരൻ കേട്ടിരുന്നില്ല.
ചന്തേര പോലീസ് സ്റ്റേഷനിൽ നിലവിൽ ഹോംഗാർഡ് ആണ് രാജൻ 1999 ൽ കാർഗിൽ യുദ്ധത്തിൽ പങ്കെടുത്തിരുന്നു തൃക്കരിപ്പൂർ തങ്കയംമുക്ക് ചെറുകാനം സ്വദേശിയാണിദേഹം.
Reactions

Post a Comment

0 Comments