Ticker

6/recent/ticker-posts

അജാനൂരിൽ 32 ഏക്കർ സ്ഥലത്ത് ബേക്കൽ ടൂറിസം വില്ലേജ്: മന്ത്രി പി.എ.മുഹമ്മദ് റിയാസ്

ബേക്കൽ:അജാനൂരിൽ 32 ഏക്കർ സ്ഥലത്ത് ബേക്കൽ ടൂറിസം വില്ലേജ് ആരംഭിക്കുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്.പൊതുമരാമത്ത് 
ടൂറിസം വകുപ്പ് മന്ത്രി ഇന്ന് ബേക്കലിൽ  വാർത്തസമ്മേളനത്തി സംസാരിക്കുന്നതിനിടെയാണ് ഇക്കാര്യം പറഞ്ഞത്.
കാസർകോട് ജില്ലയിൽ ആഭ്യന്തര ടൂറിസ്റ്റുകളുടെ സന്ദർശനത്തിൽ വൻ വർധനവുണ്ടായെന്ന്  മന്ത്രി  മുഹമ്മദ് റിയാസ് പറഞ്ഞു. കോവിഡിനുശേഷം ജില്ലാ ഭരണകൂടവും ടൂറിസം വകുപ്പും ബി ആർ ഡി സി യും സംയുക്തമായി നടത്തിയ പ്രവർത്തനങ്ങളുടെ നേട്ടമാണിത്. ബി ആർ ഡി സിയുടെ നേതൃത്വത്തിലാണ് അജാനൂർ വില്ലേയിലെ 32 ഏക്കർ സ്ഥലത്ത് ബേക്കൽ ടൂറിസം വില്ലേജ് ആരംഭിക്കുകയെന്ന്
 മന്ത്രി പറഞ്ഞു.
Reactions

Post a Comment

0 Comments