Ticker

6/recent/ticker-posts

നിർത്തിയിട്ട കാറിൽ ഓട്ടോ ഇടിച്ച് ഡ്രൈവർ മരിച്ചു, സ്ത്രീക്ക് പരിക്ക്

നീലേശ്വരം :നിർത്തിയിട്ട കാറിൽ നിയന്ത്രണം വിട്ട
ഓട്ടോറിക്ഷ ഇടിച്ച് ഓട്ടോ ഡ്രൈവർ 
മരിച്ചു. ഓട്ടോ യാത്രക്കാരിയായ
സ്ത്രീക്ക് പരിക്കേറ്റു. നീലേശ്വരം കോൺവെൻ്റ് ജംഗ്ഷനിൽ ഇന്ന് രാവിലെ 10.15 നാണ് അപകടം. നീലേശ്വരം മാർക്കറ്റിലെ ഓട്ടോ ഡ്രൈവർ കൊട്രച്ചാലിലെ ടി. ഗോപാലൻ 62 ആണ് മരിച്ചത്. പരിക്കേറ്റ പേരോലിലെ ജാനകി 48യെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിർത്തിയിട്ട കാറിൻ്റെ സൈഡിൽ ഓട്ടോ ഇടിക്കുകയായിരുന്നു.  ഗോപാലനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടമുണ്ടായത് ഓട്ടോ നിർത്തിയിട്ട കാറിലിടിച്ചായതിനാൽ  ഗോപാലനെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു. മൃതദേഹം ജില്ലാശുപത്രിയിൽ.
ഓട്ടോ തൊഴിലാളി യൂണിയൻ സി ഐ.ടി.യു നീലേശ്വരം ഏരിയ കമ്മറ്റി അംഗമായിരുന്നു. ഭാര്യ: ചന്ദ്രമതി . മക്കൾ: അശ്വതി, ഗീതു.
Reactions

Post a Comment

0 Comments