കാഞ്ഞങ്ങാട് :
മേയ് 03 മുതൽ 09 വരെ കാഞ്ഞങ്ങാട് അലാമിപ്പള്ളിയിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ പ്രചാരണത്തിനായി ജില്ലാ ഇൻഫർമേഷൻ ഓഫീസ് കാസർകോട് പെഡലേഴ്സുമായി സഹകരിച്ച് സംഘടിപ്പിച്ച സൈക്കിൾ റാലി എം.രാജഗോപാലൻ എം. എൽ .എ ഉദ്ഘാടനം ചെയ്തു.സംസ്ഥാന സർക്കാറിന്റെ രണ്ടാം വാർഷികാഘോഷത്തോടനുബന്ധിച്ചാണ് ജില്ലാതലത്തിൽ എന്റെ കേരളം പ്രദർശന വിപണന മേള സംഘടിപ്പിക്കുന്നത്.പടം :അലാമിപ്പള്ളിയിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ പ്രചാരണത്തിനായി ജില്ലാ ഇൻഫർമേഷൻ ഓഫീസ് കാസർകോട് പെഡലേഴ്സുമായി സഹകരിച്ച് സംഘടിപ്പിച്ച സൈക്കിൾ റാലി എം.രാജഗോപാലൻ എം. എൽ .എ ഉദ്ഘാടനം ചെയ്യുന്നു.
0 Comments