കാഞ്ഞങ്ങാട് : പെർമിറ്റ് കാലാവധി തീർന്ന ബസുകൾക്ക് പകരം കാസർകോട്, കാഞ്ഞങ്ങാട് ഡിപ്പോകളിലേക്ക് ബസ് അനുവദിച്ച് മുടങ്ങിയ ചെറുപുഴ, എളേരി, ചീമേനി, കൊന്നക്കാട് മുതലായ മലയോര പ്രദേശത്തേക്കുള്ള സർവീസുകൾ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഗതാഗത വകുപ്പ് മന്ത്രി, Ksrtc സി. എം. ഡി.,എം. എൽ. എ മാർക്കും പരാതി.
കാസർകോട് ഡിപ്പോയിലെ 91 ഷെഡ്യുളിൽ കോവിഡിന് ശേഷം 75 എണ്ണം സർവീസ് നടത്തിയിരുന്നപ്പോൾപെർമിറ്റ് കാലാവധി പ്രശ്നം വന്നപ്പോൾ നല്ല വരുമാനമുള്ള നിരവധി സർവീസുകൾ നിർത്തേണ്ട സാഹചര്യമുണ്ടായതിനാൽ യാത്രക്കാർ വളരെ വിഷമത്തിലാണ്.15 വർഷം പൂർത്തിയായ ബസുകൾ പിൻവലിച്ചതിന് പകരം ബസ് അനുവദിച്ചിട്ടില്ല. ജില്ല യിലെ തന്നെ കാഞ്ഞങ്ങാട് ഡിപ്പോയിൽ
ആകെയുള്ള 55 ഷെഡ്യൂളുകളിൽ കോവിഡിന് ശേഷം 47 സർവീസ് ഓടിയിരുന്നു. പെർമിറ്റ് കാലാവധി പ്രശ്നം വന്നപ്പോൾ
കളക്ടീവായ നിരവധി സർവീസുകൾ നിർത്തേണ്ട സാഹചര്യം ഉണ്ടായതിനാൽ യാത്രക്കാർ വളരെ വിഷമത്തിലാണ് .
15 വർഷം പൂർത്തിയായ ബസുകൾ പിൻവലിച്ചതിന് ശേഷം പകരം ബസുകൾ അനുവദിച്ചു തന്നിട്ടില്ല.
പുതിയ സ്വിഫ്റ്റ് ബസുകൾ അനുവദിക്കുന്ന കാര്യത്തിലും കാസർകോട്, കാഞ്ഞങ്ങാട് ഡിപ്പോകളോട് അവഗണനയാണ്.
സിപിഎം എളേരി
ഏരിയ സെക്രട്ടറി സുകുമാരൻ, ലോക്കൽ സെക്രട്ടറി ജനാർദ്ദനൻ, പാസ്സഞ്ചർസ് അസോസിയേഷൻ കൺവീനർ എം. വി. രാജു എന്നിവരാണ് പരാതി നൽകിയത്.
Ksrtc യുടെ ഡീലക്സ്,എക്സ്പ്രസ്സ്, സൂപ്പർ ഫാസ്റ്റ് ബസുകൾക്ക് പകരം പുതിയ ബസുകൾ മാറ്റിയെങ്കിലും പഴയ ബസുകൾ കൺവെർട്ട് ചെയ്ത് ഡിപ്പോകൾക്ക് അനുവദിക്കാൻ നടപടി ആയിട്ടില്ല. നല്ല വരുമാനം ലഭിക്കുന്ന സർവീസുകൾ ബസുകളുടെ കാലാവധി തീർന്നതിനാൽ ഓടുന്നില്ല. കാസറഗോഡ്, കാഞ്ഞങ്ങാട് ഡിപ്പോയിൽ ബസുകൾ അനുവദിച്ച് പ്രശ്നം പരിഹരിക്കാൻ നടപടി വേണമെന്നാണ് ആവശ്യം.
0 Comments