മേല്‍പറമ്പ്: പ്രസവത്തെ തുടര്‍ന്ന് യുവതിയും കുഞ്ഞും മരിച്ചു. മേല്‍പ്പറമ്പ മാക്കോട്ടെ കംമ്പർ നാസറിന്റെ ഭാര്യ കമറുന്നിസ (30)യും പെൺ
കുഞ്ഞുമാണ് മരിച്ചത്.
മാംഗ്‌ളൂരുവിലെ ആശുപത്രിയിലാണ് മരണം.
കമറുന്നിസയെ പ്രസവ വേദനയെ തുടര്‍ന്ന് വെളളിയാഴ്ച രാവിലെ കാസറകോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മാംഗ്‌ളൂരുവിലെ ആശുപത്രിയിലേക്ക് മാററുകയായിരുന്നു.
ഉച്ചയോടെ കമറുന്നിസ പെണ്‍കുഞ്ഞിന് ജന്‍മം നല്‍കിയെങ്കിലും മരണപ്പെട്ടു. വൈകുന്നേരം 6 മണിയോടെ കമറുന്നിയയും മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഫസലുറഹ്മാന്‍ സുഹ്‌റാബി ദമ്പതികളുടെ മകളാണ്.
0 Comments