Ticker

6/recent/ticker-posts

വധശ്രമക്കേസിൽ12 വർഷമായി ഒളിവിൽ കഴിയുകയായിരുന്ന യുവാവ് അറസ്റ്റിൽ

ചന്തേര: വധശ്രമക്കേസിൽ 12 വർഷമായി ഒളിവിൽ കഴിയുകയായിരുന്ന പിടികിട്ടാപ്പുള്ളിയെ ചന്തേര പോലീസ് നീലേശ്വരം കോട്ടപ്പുറത്ത് നിന്ന് പിടികൂടി.
രഹസ്യവിവരത്തെത്തുടർന്ന്  നടത്തിയ പരിശോധനയിലാണ് തൃക്കരിപ്പൂർ ബീരിച്ചേരിയിലെ സാബിദ് എന്ന സാബിർ പിടിയിലായത്. ചന്തേര എസ്ഐ എം.വി.ശ്രീദാസിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ്  കുടുക്കിയത്. ചന്തേര പോലീസ് സ്‌റ്റേഷൻ പരിധിയിൽ 2008 ൽ ഇളമ്പച്ചി സ്വദേശിക്കു നേരെ നടന്ന വധശ്രമക്കേസിലെ പ്രതിയാണ്. പിന്നീട് വിദേശത്തേക്ക് കടക്കുകയായിരുന്നു. വർഷങ്ങൾ കഴിഞ്ഞിട്ടും വിവരമില്ലാതായതോടെ 2011 ൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. എസ്ഐക്ക് പുറമെ ചന്തേര എഎസ്ഐ, കെ.ലക്ഷ്മണൻ, സിവിൽ പൊലീസ് ഓഫിസർമാരായ പി.പി.സുധീഷ്, എം.ശരണ്യ എന്നിവർ പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
Reactions

Post a Comment

0 Comments