Ticker

6/recent/ticker-posts

കെ..വിദ്യാധരന് ജില്ലാ ജഡ്ജിയായി സ്ഥാനക്കയറ്റം

കാഞ്ഞങ്ങാട് : കാസർകോട്
 പെരുമ്പള സ്വദേശിയായ കെ. വിദ്യാധരന് ജില്ലാ ജഡ്ജിയായി
സ്ഥാനക്കയറ്റം.
നിലവിൽ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റാണ് .
കാസർകോട്
 ഗവ കോളേജിൽ നിന്ന് ജിയോളജിയിൽ ബിരുദവും മംഗലാപുരം എസ് .ഡി .എം കോളേജിൽ നിന്ന് നിയമബിരുദവും നേടിയ വിദ്യാധരൻ 2010ൽ തിരുവനന്തപുരം മുൻസിഫ് ആയി ആണ് ജുഡീഷ്യൽ സെർവിസിൽ പ്രവേശിച്ചത്  .തിരുവനന്തപുരം ,തളിപ്പറമ്പ് എന്നിവിടങ്ങളിൽ മുൻസിഫ്‌ ,പയ്യന്നൂർ പത്തനംതിട്ട ,കോഴിക്കോട് ,
ഹോസ്ദുർഗ്
 എന്നിവിടങ്ങളിൽ മജിസ്‌ട്രേറ്റ് ,
ഹോസ്ദുർഗ് ,കൊല്ലം എന്നിവിടങ്ങളിൽ സബ്‌ജഡ്ജ് എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു .തിരുവനന്തപുരം ജില്ലാലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി ആയും സേവനമനുഷ്ഠിച്ചു. .തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി ആയിരിക്കെ തിരുവനന്തപുരം സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ ലീഗൽ സർവീസസ് അതോറിറ്റിയായി തിരഞ്ഞെടുക്കുകയുണ്ടായി .എഴുത്തുകാരൻകൂടിയാണ്.ഹൈസ്കൂൾ അധ്യാപികയും കൊല്ലം ബി. ആർ. സി യിൽ ട്രെയ്‌നറുമായ വി. എസ് .ഗീതയാണ് ഭാര്യ .പ്ലസ് ടു കഴിഞ്ഞു നിൽക്കുന്ന അനന്തജിത് ഏക മകൻ.

Reactions

Post a Comment

0 Comments