Ticker

6/recent/ticker-posts

ഫുട്ബോളിൽ പൊലീസുകാർ ഏറ്റ്മുട്ടി ചന്തേര പൊലീസ് ജേതാക്കൾ

കാഞ്ഞങ്ങാട് :ഹോസ്ദുർഗ് ജനമൈത്രി പോലീസും കാഞ്ഞങ്ങാട് പോലീസ് കൺട്രോൾ റൂമും സംയുക്തമായി ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. കൊവ്വൽപള്ളി ടർഫ് ഗ്രൗണ്ടിൽ നടന്ന ടൂർണമെന്റ് ഡി വൈ എസ് പി പി ബാലകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. ഇൻസ്‌പെക്ടർ പി നാരായണൻ, സബ്ബ് ഇൻസ്‌പെക്ടർ മധുസൂധനൻ , ജനമൈത്രി ബീറ്റ് ഓഫീസർ ടി വി പ്രമോദ് എന്നിവർ സംസാരിച്ചു.ജില്ലയിലെ പോലീസ് സ്റ്റേഷനുകളെ പ്രതിനിധീകരിച്ച് 8 ടീമുകൾ പങ്കെടുത്തു.ടൂർണമെന്റിൽ ചന്തേര പോലീസ് സ്റ്റേഷൻ ഒന്നും കാഞ്ഞങ്ങാട് ബീറ്റ കൺട്രോൾ റൂം രണ്ടും സ്ഥാനങ്ങൾ നേടി.
Reactions

Post a Comment

0 Comments