കാഞ്ഞങ്ങാട് : സ്കൂട്ടിയിൽ കടത്തിക്കൊണ്ട് പോവുകയായിരുന്ന കഞ്ചാവുമായി മൂന്ന് പേരെ വെളളരിക്കുണ്ടിൽ പൊലീസ് പിടികൂടി. ചീമേനി അത്തൂട്ടിയിലെ അൻസാർ 23, തിമിരി ചെമ്പ്രങ്ങാനത്തെ എൻ.എം. നിയാസ് 23, പരപ്പ പാലാത്തടത്തെ കെ.എൻ. അജിത്ത് 21 എന്നിവരെയാണ് വെള്ളരിക്കുണ്ട് പൊലീസ് അറസ്റ്റ് ചെയ്ത്ത്. ഇന്നലെ രാത്രി 12.15 ന്കാരാട്ട്, കൊമ്പന്റടി റോഡ് ജംഗ്ഷനിൽ പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് ഇവർ കുടുങ്ങിയത്. 13. 200 ഗ്രാം കഞ്ചാവ് കണ്ടെത്തി. ഇവർ സഞ്ചരിച്ച സ്കൂട്ടി പൊലീസ് കസ്റ്റഡിയിലെടുത്തു.
0 Comments