കാഞ്ഞങ്ങാട് : പോലീസിനെ ഭയന്നോടിയ യുവാവ് കിണറ്റിൽ വീണു മരിച്ചു. അമ്പലത്തറ തായന്നൂർ എണ്ണപ്പാറ യിലാണ് സംഭവം. എണ്ണപ്പാറ കുഴിക്കോൽ സർക്കാരി കോളനിയിലെ വിഷ്ണുവാണ് 24 മരിച്ചത്. ഇന്നലെ രാത്രി 12 30 മണിയോടുകൂടിയാണ് സംഭവം .ധന്യ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇന്നലെ രാത്രി എണ്ണപ്പാറയിൽ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചിരുന്നു. പഞ്ചായത്ത് ഗ്രൗണ്ടിലായിരുന്നു ഫുട്ബോൾ മത്സരം നടന്നിരുന്നത്. ഇതിന് തൊട്ടടുത്തായി കുറ്റിക്കാട്ടിൽ ചട്ടി കളി എന്ന ചൂതാട്ടം നടന്നിരുന്നു. നൈറ്റ് പട്രോളിങ്ങിന്റെ ഭാഗമായി അമ്പലത്തറ പോലീസ് ഫുട്ബോൾ മത്സരം നടക്കുന്ന പ്രദേശത്ത് എത്തുകയും അല്പസമയത്തിനകം മടങ്ങുകയും ചെയ്തിരുന്നു. ഇതിനിടയിൽ ചൂതാട്ട കേന്ദ്രത്തിലെത്തിയ ആരോ ഒരാൾ സ്ഥലത്ത് പോലീസ് എത്തിയിട്ടുണ്ട് എന്ന് അറിയിക്കുകയായിരുന്നു .പോലീസ് എത്തിയിട്ടുണ്ടെന്ന് വിവരം ലഭിച്ചതോടെ ചട്ടികളി നടത്തുകയായിരുന്നവർ ചിതറി ഓടി. ഇതേസമയം ഈ ഭാഗത്ത് നിൽക്കുകയായിരുന്നു വിഷ്ണുവും ഇരുളിൽ ഓടി തൊട്ടടുത്ത കുമാരൻ എന്നവരുടെ പറമ്പിലെ ആൾമറ ഇല്ലാത്ത കിണറ്റിലാണ് ഓടുന്നതിനിടെ വിഷ്ണു വീണത്. കിണറ്റിൽ വീഴുന്ന ശബ്ദം കേട്ട് സമീപവാസികൾ നോക്കിയപ്പോഴാണ് ഒരാൾ കിണറ്റിൽ വീണതായി കണ്ടത്. തുടർന്ന് നാട്ടുകാർ വിഷ്ണുവിനെ രക്ഷപ്പെടുത്തി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രാത്രി 1 -30 മണിയോടെ മരിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അമ്പലത്തറ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു .
0 Comments