കാഞ്ഞങ്ങാട് : പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാട് ജൂൺ ഒന്നിന് കൊളവയൽ ലഹരി മുക്ത ഗ്രാമം ഡോക്യുമെന്ററി പ്രകാശനം ചെയ്യും. ഹോസ്ദുർഗ് ജനമൈത്രി
പൊലീസും കൊളവയൽ ലഹരി മുക്ത ജാഗ്രതാ സമിതിയും സംയുക്തമായി സംഘടിപ്പിക്കുന്ന ബോധവൽക്കരണ സദസും ഡോക്യുമെന്ററിയും രാവിലെ 9.30 ന് അജാനൂർ ഇക്ബാൽ ഹയർസെക്കണ്ടറി സ്കൂളിൽ അദ്ദേഹം ഉദ്ഘാടനം ചെയ്യും. ഡി വൈ .എസ് .പി പി. ബാലകൃഷ്ണൻ നായർ അധ്യക്ഷത വഹിക്കും. അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ, വൈസ് പ്രസിഡണ്ട് കെ. സബീഷ്, ഇൻസ്‌പെക്ടർ കെ .പി . ഷൈൻ പങ്കെടുക്കും. രാഷ്ട്രീയ സാമൂഹിക മേഖലയിലെ പ്രമുഖരും ജനപ്രതിനിധികളും ആശംസയർപ്പിച്ചു സംസാരിക്കും.
0 Comments