കാഞ്ഞങ്ങാട് : യുവതിയുടെ കുളിരംഗം മൊബൈൽ ക്യാമറയിൽ പകർത്താൻ ശ്രമിച്ച സിവിൽ പൊലീസുദ്യോഗസ്ഥനെതിരെയുവതിയുടെ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസമാണ് സംഭവം. മൊബൈലിൻ്റെ ഫ്ളാഷ്മി ന്നിയതോടെ വീട്ടിലെ കുളിമുറിയിൽ കുളിക്കുകയായിരുന്ന 20 കാരിയായയുവതി ബഹളം വെച്ചു. ഇതോടെ പൊലീസ് ഉദ്യോഗസ്ഥൻ ഓടി രക്ഷപ്പെട്ടതായാണ് യുവതി പരാതി നൽകിയത്. പരിസരവാസികൾ ഓടിയ ആളുടെ രൂപം ശ്രദ്ധിച്ചിരുന്നു. പൊലീസുകാരൻ്റെ മൊബൈലിൻ്റെ കവർ കുളിമുറിക്കരികിൽ വീണ് കിട്ടിയതും തെളിവായി. തുടർന്ന് പരാതിയുമായി യുവതി പൊലീസിലെത്തി. പൊലീസുകാരനെ വിളിച്ചു വരുത്തി പ്രശ്നം പറഞ്ഞ് തീർത്ത് വിട്ടു. വീട്ടിലെത്തിയതിന് പിന്നാലെ പൊലീസുകാരൻ വീണ്ടും ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി യുവതി വീണ്ടും പൊലീസിനെ സമീപിക്കുകയായിരുന്നു. തുടർന്നാണ് കേസെടുത്തത്.
0 Comments