Ticker

6/recent/ticker-posts

അമ്മക്ക് കൂട്ടിരിപ്പിനെത്തിയ യുവതി ആശുപത്രിയിൽ ശ്വാസ തടസത്തെ തുടർന്ന് മരിച്ചു

കാഞ്ഞങ്ങാട് :അമ്മക്ക് കൂട്ടിരിപ്പിനെത്തിയ മകൾ സ്വകാര്യ ആശുപത്രിയിൽ പുറംവേദനയെ തുടർന്നുണ്ടായ ശ്വാസ തടസത്തെ തുടർന്ന് മരിച്ചു. ചെറുവത്തൂർ ബസ് സ്റ്റാൻ്റിനടുത്ത് മിൽമ ഷോപ്പ് നടത്തുന്ന ഞാണം കൈയിലെ ശശികുമാറിൻ്റെ മകൾ എസ്. അനിത 48 ആണ് മരിച്ചത്. മാവുങ്കാലിലെ സ്വകാര്യാശുപത്രിയിൽ ശ്വാസം മുട്ടിനെ തുടർന്ന് ചികിൽസയിലുള്ള അമ്മ കല്യാണിക്ക് കൂട്ടിരിപ്പിനെത്തിയതായിരുന്നു. ആശുപത്രിയിൽ വെച്ച് ഇന്ന് പുലർച്ചെ 1 നും 2 മണിക്കുമിടെയാണ് മരണം. പെട്ടന്ന് ചുമയുണ്ടാവുകയും പുറംവേദന അനുഭവപ്പെട്ട് ശ്വാസതടസമുണ്ടായ ഉടൻ മരണം സംഭവിച്ചതായി ആശുപത്രി വൃത്തങ്ങൾ സൂചിപ്പിച്ചു. അമ്മക്കൊപ്പം വർഷങ്ങളായി ചെറുവത്തൂരിൽ മിൽമ ഷോപ്പ് നടത്തി വരികയായിരുന്നു.
Reactions

Post a Comment

0 Comments