കോട്ടയം: സൈബർ അധിക്ഷേപത്തിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. കടുത്തുരുത്തി കോതനല്ലൂർ സ്വദേശി വി.എം. ആതിരയാണ് ആത്മഹത്യ ചെയ്തത്. യുവതിയുടെ സുഹൃത്തായിരുന്ന അരുൺ വിദ്യാധരനെതിരെ പോലീസ് ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തി കേസ് എടുത്തു.അരുൺ ഫെയ്സ്ബുക്ക് വഴി അധിക്ഷേപിക്കുന്നുവെന്ന് കാണിച്ച് ആതിര കടുത്തുരുത്തി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. അരുണുമായി അടുപ്പമുണ്ടായിരുന്ന കാലത്തെ ചിത്രങ്ങൾ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും അപമാനിക്കുന്ന തരത്തിൽ പ്രചാരണം നടത്തി എന്നാണ് പരാതി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)
0 Comments