നീലേശ്വരം : ജെ. സി .ഐ നീലേശ്വരവും കണ്ണൂർ ആസ്ഥാനമായുള്ള ബി മാങ്കോസും സംയുക്തമായി സംഘടിപ്പിക്കുന്ന "മധു കിനിയും മാമ്പഴക്കാലം" നാളെ മുതൽ (02-05-2023)നീലേശ്വരം തളിയിൽ ക്ഷേത്രത്തിന് സമീപത്തുള്ള പാലസ് അങ്കണത്തിൽ ആരംഭിക്കും.രാവിലെ 10 മണിക്ക് നീലേശ്വരം മുനിസിപ്പൽ ചെയർപേഴ്സൺ ടി.വി .ശാന്ത മേളയുടെ ഉദ്ഘാടനം നിർവഹിക്കും. ജെ.സി.ഐ സോൺ പ്രസിഡന്റ് നിജിൽ നാരായണൻ മുഖ്യതിഥി ആയിരിക്കും.നൂറിൽപരം ജൈവ മാമ്പഴങ്ങളുടെ പ്രദർശനവും മിതമായ നിരക്കിലുള്ള വിൽപ്പനയും മേളയിൽ ഉണ്ടായിരിക്കുമെന്ന് സംഘാടകർ പറഞ്ഞു.
0 Comments