Ticker

6/recent/ticker-posts

മലഞ്ചരക്ക് കട കേന്ദ്രീകരിച്ച് മദ്യവിൽപ്പന അരലക്ഷവും കാറും പിടിച്ചു

കാഞ്ഞങ്ങാട് മലഞ്ചരക്ക്  കട കേന്ദ്രീകരിച്ച് മദ്യ വില്പന. പാെലീസ് സംഘത്തെ കണ്ട യുവാവ് ഓടി രക്ഷപ്പെട്ടു. വിൽപ്പനയ്ക്ക് വെച്ച വിദേശ മദ്യവും മദ്യം വിറ്റു കിട്ടിയ പണവും പൊലീസ് പിടിച്ചെടുത്തു ഇന്നലെ രാത്രി പനത്തടി ചാമുണ്ഡിക്കുന്നിലാണ് സംഭവം. എൻ.എസ്എസ് കരയോഗ കെട്ടിടത്തിന്റെ താഴെ നിലയിൽ പ്രവർത്തിക്കുന്ന മംഗലത്ത് ട്രേഡേഴ്സ് കട കേന്ദ്രീകരിച്ചാണ് മദ്യ വില്പന. കടയിൽ  സൂക്ഷിച്ച 180 മില്ലി ലിറ്റർ ഉൾക്കൊള്ളുന്ന 26 ടെട്രാ പാക്കറ്റുകളും കടയുടെ മുൻവശം നിർത്തിയിട്ട കാറിൽ സൂക്ഷിച്ച 180 മില്ലി ലിറ്റർ ഉൾക്കൊള്ളുന്ന നാല് ടെട്രാ പാക്കറ്റുകളും 55720 രൂപയുമാണ് പിടിച്ചെടുത്തത്. രാജപുരം ഇൻസ്പെക്ടർ കൃഷ്ണൻ കെ കാളിദാസും സംഘവുമാണ് റെയ്ഡ് നടത്തിയത് പനത്തടി സ്വദേശി സുധീഷ് കുറുപ്പ്   രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു.
Reactions

Post a Comment

0 Comments