നീലേശ്വരം :
ഓട്ടോ റിക്ഷ ഓടിച്ച് വന്ന യുവാവ്, യുവതിയെ നടുറോഡിൽ കയറിപ്പിടിച്ചു. ചിറപ്പുറത്താണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് 23 കാരിയായ യുവതിയുടെ പരാതിയിൽ കാഞ്ഞിരപ്പൊയിൽ സ്വദേശി ശരത്തിനെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു. നടന്ന് പോവുകയായിരുന്ന യുവതിക്ക് നേരെയാണ് മാനഭംഗ മുണ്ടായത്. പിന്നിലൂടെ ഓട്ടോ ഓടിച്ചു വന്ന പ്രതിയുവതിയെ പിന്നിൽ നിന്നും കയറിപ്പിടിക്കുകയായിരുന്നു. പട്ടാപകൽ അതിക്രമത്തിനിരയായ യുവതി പൊലീസിലെത്തി പരാതി നൽകുകയായിരുന്നു.
0 Comments