Ticker

6/recent/ticker-posts

പാണത്തൂർ ഉറൂസിന് മഞ്ഞടുക്കം ശ്രീ തൊള്ളൂർ വനത്ത് ഭഗവതി ക്ഷേത്ര ഭാരവാഹികൾ നേർച്ച സാധങ്ങളുമായെത്തി

കാഞ്ഞങ്ങാട് :
ചരിത്രപ്രസിദ്ധമായ പാണത്തൂർ മഖാം ഉറൂസിന് മഞ്ഞടുക്കം ശ്രീ തൊള്ളൂർ വനത്ത് ഭഗവതി ക്ഷേത്ര ഭാരവാഹികൾ നേർച്ച സാധനങ്ങളുമായി മഖാമിൽ എത്തി. അവരെ പാണത്തൂർ മുസ്ലിം ജമാഅത്ത് കമ്മിറ്റി അംഗങ്ങളും ഉറൂസ് കമ്മിറ്റി ഭാരവാഹികളും നാട്ടുകാരും ചേർന്ന് സ്വീകരിച്ചു.
കഴിഞ്ഞ 61 വർഷമായി ക്ഷേത്ര കമ്മിറ്റി ഈ പതിവ് തുടരുകയാണ്. പച്ചക്കറി വിഭവങ്ങൾ ഉൾപെടെയുമായാണ് ക്ഷേത്ര ഭാരവാഹികൾ ഉറൂസ് അങ്കണത്തിലെത്തുന്നത്. ഉറൂസിന്റെ അവസാന ദിവസമായ ഇന്നലെയാണെത്തിയത്. കർണാടകയോട് ചേർന്നുള്ള മല
യോരത്തെ പ്രസിദ്ധ
 ഉറൂസ് കേന്ദ്രമായ പാണത്തൂർ മഖാം മത മൈത്രിയുടെ പ്രതീകം കൂടിയാവുകയാണ്.

പടം :പാണത്തൂർ മഖാമിലെത്തിയമഞ്ഞടുക്കം ശ്രീ തൊള്ളൂർ വനത്ത് ഭഗവതി ക്ഷേത്ര ഭാരവാഹികളെ
പള്ളി ഭാരവാഹികൾ സ്വീകരിക്കുന്നു.
Reactions

Post a Comment

0 Comments