.കാഞ്ഞങ്ങാട്::ബസ് വ്യവസായത്തെ തകർക്കുന്ന സമാന്തര സർവീസുകൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നുംഅലാമി പള്ളി ബസ് സ്റ്റാൻഡിൽ ബസ്സുകൾ കയറാതിരുന്നാൽപിഴ ഈടാക്കുകയും അതേസമയംബസ്റ്റാൻഡ് അടച്ചിട്ട്കലാപരിപാടികളുംസമ്മേളനങ്ങളും നടത്തുന്നതിനെതിരെപ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ഹോസ്ദുർഗ് താലൂക്ക് സമ്മേളനം പ്രതിഷേധം രേഖപ്പെടുത്തി. കാഞ്ഞങ്ങാട്
നടന്ന കൺവെൻഷൻജില്ലാ പ്രസിഡന്റ് കെ ഗിരീഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജോയിൻ സെക്രട്ടറി സത്യൻ പൂച്ചക്കാട് മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് പ്രസിഡന്റ് സീ രവി അധ്യക്ഷതവഹിച്ചു. സി. എ.ലക്ഷ്മണൻ മുഹമ്മദ് കുഞ്ഞി എ വി പ്രദീപ് എം അസ്നാര്‍ പി സുകുമാരൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ വി രവി സ്വാഗതവും സുരേഷ് ബാബു കെ ടി നന്ദിയും പറഞ്ഞു.
0 Comments