രാജപുരം: ജീപ്പ് കേന്ദ്രീകരിച്ച് വിദേശ മദ്യവിൽപ്പന നടത്തുകയായിരുന്ന ആളെ ജീപ്പ് സഹിതം പൊലീസ് പിടികൂടി. പനത്തടി സ്വദേശി ഗോപി 54 യാണ് പിടിയിലായത്. പനത്തടി - കുറിഞ്ഞി റോഡരികിൽ ജീപ്പ് നിർത്തി മദ്യവിൽപ്പന നടത്തുന്നതിനിടെ രാജപുരം ഇൻസ്പെക്ടർ കൃഷ്ണൻ കെ. കാളിദാസും സംഘവും ചേർന്ന് പിടികൂടിയത്. രണ്ടേ കാൽ ലിറ്റർ വിദേശ മദ്യം ജീപ്പിൽ നിന്നും കണ്ടെടുത്തു. ഗോപിയെ ഇന്ന് ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കും.
0 Comments