Ticker

6/recent/ticker-posts

ഒറ്റക്ക് നടക്കുന്ന സ്ത്രീകൾ ജാഗ്രതൈ മുന്നറിയിപ്പുമായി പൊലീസ് സി.സി.ടി.വി ദൃശ്യം പുറത്ത് വിട്ടു

കാഞ്ഞങ്ങാട് :നമ്പരില്ലാത്ത ഇരുചക്ര വാഹനത്തിൽ ഹെൽമറ്റ് ധരിച്ചെത്തി   ഒറ്റക്ക് കാണുന്ന സ്ത്രീകളുടെ കഴുത്തിൽ നിന്നും സ്വർണമാല പൊട്ടിച്ചെടുത്ത് കടന്ന് കളയുന്ന സംഭവം പതിവായതോടെ മുന്നറിയിപ്പുമായി പൊലീസ് .  പിടിച്ചു പറി സംഭത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുന്ന മേൽപ്പറമ്പ പൊലീസ് കൃത്യം നടത്തി മോട്ടോർ ബൈക്കിൽ രക്ഷപ്പെടുന്ന  പ്രതികളുടെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വിട്ടു.
സി.സി.ടി.വി
ദൃശ്യങ്ങളിൽ നിന്നും ലഭിച്ച ചിത്രങ്ങൾ പരിശോധിച്ചതിൽ 
പ്രതി ഓടിക്കുന്ന ജൂപ്പിറ്റർ സ്കൂട്ടറിന്റെ നമ്പർ തിരിച്ചറിയാൻ സാധിക്കുന്നില്ലെന്ന് പൊലീസ് പറഞ്ഞു.
എന്നാൽ ഹെൽമറ്റ് ധരിച്ച് മുഖം മറച്ച പ്രതിയുടെ ശരീര പ്രകൃതം നോക്കി ആളെ മനസിലാക്കാൻ നാട്ടുകാർക്ക് കഴിയുമെന്നാണ് പൊലീസിന്റെ വിശ്വാസം. നാട്ടുകാർ പ്രതിയെ കണ്ടെത്തുന്നതിന് സഹായിക്കണമെന്ന് ആവശ്യപ്പെടുന്നു.
ഹോസ്ദുർഗ്, ബേക്കൽ, മേൽപ്പറമ്പ
പൊലീസ് പരിധിയിൽ നിരവധി പിടിച്ചു പറിക്കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
സ്വർണമാല ഇട്ട് പുറത്തിറങ്ങുന്ന സ്ത്രീകൾ കൂടുതൽ  ശ്രദ്ധിക്കണമെന്ന് പൊലീസ് മുന്നറിയിപ്പുണ്ട്.
സി.സി.ടി.വി
 ഫോട്ടോയിൽ കാണുന്ന ആളെയോ വാഹനമോ  തിരിച്ചറിയുന്നവർ വിവരം   നമ്പറുകളിൽ മേല്പറമ്പ  പൊ
ലീസിനെ അറിയിക്കണം.

04994284100,
9497947276,
 9497980939.
Reactions

Post a Comment

0 Comments