Ticker

6/recent/ticker-posts

കണ്ണൂർ യൂണിവേഴ്സിറ്റി പരീക്ഷ പേപ്പർ മൂല്യനിർണ്ണയം നടത്തിയതിന്റെ തുക ലഭിച്ചില്ല ,ഇംഗ്ലീഷ് അധ്യാപകർ മൂല്യനിർണയ ക്യാമ്പ് ബഹിഷ്കരിച്ചു

കാഞ്ഞങ്ങാട് :
കണ്ണൂർ യൂണിവേഴ്സിറ്റി പരീക്ഷ പേപ്പർ മൂല്യനിർണയം നടത്തിയതിന്റെ തുക ലഭിച്ചില്ല. ഇംഗ്ലീഷ് അധ്യാപകർ മൂല്യനിർണ്ണയ ക്യാമ്പുകൾ ബഹിഷ്കരിച്ചു.
പടന്നക്കാട് നെഹ്‌റു കോളേജിൽ 2021 മുതൽ നടത്തിയ വിവിധ സെഷനുകളിലെ പ്രതിഫലം ലഭിക്കാത്തത് കൊണ്ട് ഇംഗ്ലീഷ് അധ്യാപകർ പ്രതിഷേധത്തിൽ ആണ്. നെഹ്‌റു കോളേജിൽ മൂല്യനിർണ്ണായത്തിനു എത്തേണ്ട അറുപതിൽ പരം അധ്യാപകരിൽ അഞ്ച് പേർ ആണ് ഇന്നലെ പങ്കെടുത്തത്. ക്യാമ്പിൽ പങ്കെടുക്കേണ്ട അധ്യാപകരിൽ തൊണ്ണൂറ് ശതമാനവും സെൽഫ് ഫിനാൻസ് കോളേജുകളിലെ അധ്യാപകർ ആണ്. ശരാശരി പത്തായിരം രൂപ മാത്രം അടിസ്ഥാന ശമ്പളമുള്ള ഇത്തരം അധ്യാപകർക്ക് മൂല്യനിർണ്ണയം നടത്തിയ ഇനത്തിൽ നാൽപതിനായിരം രൂപയോളം  യൂണിവേഴ്സിറ്റി നൽകാനുണ്ട്. വിദൂര വിദ്യാഭ്യാസ പരീക്ഷകളുടെ മൂല്യനിർണ്ണയം നടത്തിയ തുക കൂടി പരിഗണിക്കുമ്പോൾ ചില അധ്യാപകർക്ക് അര ലക്ഷത്തിൽ പരം തുക ലഭിക്കാനുണ്ട്.പരീക്ഷാ ഫീസ് ഇനത്തിൽ വിദ്യാർഥികളിൽ നിന്ന് ലക്ഷങ്ങൾ പിരിച്ചെടുക്കുന്ന യൂണിവേഴ്സിറ്റി മൂല്യനിർണ്ണയം അധ്യാപകർക്ക് തുക നിഷേധിക്കുന്നത് കടുത്ത രോഷത്തിനിടയാക്കിയിട്ടുണ്ട്.വിഷയവുമായി ബന്ധപ്പെട്ട് അധ്യാപകർ ബന്ധപ്പെടുമ്പോൾ പരസ്പര വിരുദ്ധമായ മറുപടികൾ ആണ് അധികൃതർ നൽകുന്നത്. ലഭിക്കാനുള്ള തുക ലഭിച്ചാലേ ക്യാമ്പിൽ പങ്കെടുക്കുകയുള്ളൂ എന്ന തീരുമാനം അധ്യാപകർ എടുത്തതോടെ അവസാന വർഷ പരീക്ഷാ ഫലം അടക്കം വൈകും എന്ന് ഉറപ്പായി.
Reactions

Post a Comment

0 Comments